രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിന്റെ ഭാര്യക്ക് ജോലി നല്‍കാന്‍ ഉത്തരവായി;റവന്യൂ വകുപ്പില്‍ ക്ലാര്‍ക്കായാണു നിയമനം

single-img
3 December 2016

kerala-naushaad
കോഴിക്കോട്: മാന്‍ഹോളില്‍ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദിന്റെ ഭാര്യ സഫ്രീനക്ക് സര്‍ക്കാര്‍ ജോലി നല്‍കിക്കൊണ്ട് ഉത്തരവിറങ്ങി. ജില്ല റവന്യൂ എസ്റ്റാബ്‌ളിഷ്‌മെന്റില്‍ നിലവിലുള്ളതോ ഒഴിവുവരുന്നതോ ആയ ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം നല്‍കണമെന്നറിയിച്ചുകൊണ്ടാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്. ജില്ല കലക്ടര്‍ ആവശ്യമായ നിയമന ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഉത്തരവില്‍ പറയുന്നു.സഫ്രീനക്കും ലാന്‍ഡ് റവന്യൂ കമീഷണര്‍, ജില്ല കലക്ടര്‍, പൊതുഭരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവര്‍ക്കുമാണ് ഉത്തരവിന്റെ പകര്‍പ്പ് അയച്ചിട്ടുള്ളത്.

നൗഷാദ് മരിച്ചിട്ട് ഒരു വര്‍ഷമായിട്ടും അദ്ദേഹത്തിന്റെ ഭാര്യക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി നല്‍കാത്തകിയിരുന്നില്ല.ഭാര്യ കണ്ടംകുളങ്ങര ചെറുവയലില്‍ വീട്ടിലെ സഫ്രീന ബി.കോം ബിരുദധാരിയാണ്. വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച ജോലിയും ഭാര്യക്കും നൗഷാദിന്റെ മാതാവിനും അഞ്ചു ലക്ഷം വീതം നഷ്ടപരിഹാരവും നല്‍കുമെന്നായിരുന്നു മുന്‍ സര്‍ക്കാറിന്റെ പ്രഖ്യാപനം. നഷ്ടപരിഹാരത്തുക നാളുകള്‍ക്കകം ലഭിച്ചിരുന്നെങ്കിലും ജോലിക്കാര്യം ഒന്നുമായിരുന്നില്ല.

പാളയം മാര്‍ക്കറ്റില്‍ ജോലിക്കാരനായ സഫ്രീതയുടെ പിതാവ് പ്രായത്തിന്റെ അവശതകള്‍ കൊണ്ടും ജോലിക്കായ് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിരുന്നു.
സഫ്രീനക്ക് ജോലി കിട്ടുന്നതോടെ രണ്ട് കുടുംബങ്ങള്‍ക്കാണ് സാമ്പത്തിക പ്രയാസത്തില്‍നിന്ന് ആശ്വാസമാവുക. മാളിക്കടവിലെ മേപ്പക്കുടി വീട്ടില്‍ കഴിയുന്ന നൗഷാദിന്റെ മാതാവ് അസ്മാബിയും മരുമകള്‍ക്ക് ജോലി കിട്ടുമെന്നുറപ്പായതിന്റെ ആശ്വാസത്തിലാണ്.

2015 നവംബര്‍ 26-നാണ് കോഴിക്കോട് കണ്ടംകുളത്തിനടുത്ത് മാന്‍ഹോളില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മാളിക്കടവ് സ്വദേശി നൗഷാദ് (33) മരിച്ചത്. മാന്‍ഹോളില്‍ അറ്റകുറ്റപ്പണിക്കിറങ്ങിയ തൊഴിലാളികള്‍ കുടുങ്ങിയപ്പോള്‍ അവരുടെ നിലവിളി കേട്ട് മാന്‍ഹോളിലിറങ്ങിയ നൗഷാദും അപകടത്തില്‍പ്പെടുകയായിരുന്നു.