ജീവിതാനുഭവങ്ങള്‍ കണ്ണീരായിരുന്നു; ലിവിങ് ടുഗെദര്‍ ജീവിതം തകര്‍ന്നപ്പോഴും പിടിച്ച് നിന്നു; പ്രശസ്ത മലയാളി സീരിയല്‍ നടി നിഷാ സാരംഗ് മനസ്സ് തുറക്കുന്നു

single-img
3 December 2016

nisha-sarangh
സീരിയല്‍ നടിയായ നിഷ സാരംഗിന് അഭിനയിച്ച കഥാപാത്രങ്ങളെക്കാള്‍ കഷ്ടപ്പാടായിരുന്നു ജീവിതാനുഭവം. അഭിനയ ജീവിതത്തില്‍ ഒട്ടേറെ കഥാപാത്രങ്ങളായി മാറിയിട്ടുണ്ടെങ്കിലും ജീവിതാനുഭവങ്ങള്‍ തനിയ്ക്ക് അതിനേക്കാളേറെയാണെന്നു നടി പറയുന്നു. ഫ്‌ളവര്‍സ് ടിവിയില്‍ പ്രക്ഷേപണം ചെയ്തുവരുന്ന ഉപ്പു മുളകും എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായ നടിയാണ് നിഷ സാരംഗ്.

നിയമപരമായി വിവാഹിതരാവാതെ ലിവിങ് ടുഗദര്‍ ജീവിതം നയിച്ച നിഷ ഭര്‍ത്താവുമായി പൊരുത്തപ്പെടാനാവില്ലെന്നു കണ്ടതോടെ പിന്നീട് ബന്ധം ഉപേക്ഷിക്കുകയായിരുന്നു. രണ്ടു പെണ്‍മക്കളാണ് നിഷയ്ക്ക്. എന്നാല്‍ ഉപ്പു മുളകിലെ നാലുപേരെ കൂടി ചേര്‍ത്ത് തനിക്ക് ആറു മക്കളുണ്ടെന്നാണ് നിഷ പറയുന്നത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതോടെ ഭക്ഷണത്തിനു പോലു ബുദ്ധിമുട്ടിയ നാളുകളായിരുന്നു അത്. കൃഷ്ണ ഭക്തി മാത്രമായിരുന്നു ആ സമയത്ത് ഏക ആശ്രയം.

ഈ സമയത്താണ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. പോത്തന്‍ വാവ, മൈ ബോസ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് സിനിമയിലെത്തിയത്. പിന്നീടാണ് ഉപ്പും മുളകും, അടുക്കളപ്പുറം എന്നീ പരമ്പരകളില്‍ അഭിനയിക്കുന്നത്. സിനിമയും സീരിയലും തുണയായതോടെ ജീവിതം പച്ചപിടിച്ചെന്നു നടി പറയുന്നു. ലിവിങ് ടുഗദര്‍ ജീവിതം തകര്‍ന്ന് സിനിമയിലെത്തുന്നതിനു മുന്‍പ് കുടംപുളിയും തേയിലയും വില്‍പ്പനയായിരുന്നു തന്റെ ഉപജീവനമാര്‍ഗ്ഗങ്ങളിലൊന്നെന്ന് നടി പറയുന്നു. ഇപ്പോഴും അത് തുടരുന്നുണ്ടെന്നും നിഷ പറഞ്ഞു.