നിങ്ങള്‍ മോണവീക്കം മൂലം വിഷമിക്കുന്നുവോ? വായിലെ ആരോഗ്യ സംരക്ഷണത്തിന് ചില നുറുങ്ങുവഴികള്‍

single-img
3 December 2016

teeth

ഇടക്കിടെ മോണയില്‍ വേദന വരാറുണ്ടോ? ഇതിനെ മോണവീക്കം എന്നാണ് പറയുന്നത്. ഇത് സാധാരണയായി ഭക്ഷണം ചവച്ചരയ്ക്കുമ്പോളാണ് വില്ലനായി എത്തുന്നത്. ചിലപ്പോള്‍ അത് വീക്കം വന്ന് തടിച്ചുപൊങ്ങി വരാറുമുണ്ട്. ചിലത് പഴുപ്പായി മാറുകയും ചെയ്യും. പലപ്പോഴും ഈ അവസ്ഥക്ക് കഠിനവേദനയാണ് ഉണ്ടാവുക. വ്യക്തികള്‍ ശരിയായ ഡെന്റല്‍ ശുചിത്വം പാലിക്കാതെ ഇരിക്കുന്നതാണ് ഇങ്ങനെ സംഭവിക്കുന്നുതിന് പലപ്പോഴും കാരണമാവുന്നത്.

ഇതിനുള്ള പരിഹാരം നമുക്ക് വീട്ടിലിരുന്നു തന്നെ കൈകാര്യം ചെയ്യാം. അതിനുള്ള ചില ഒറ്റമൂലികള്‍ താഴെ പറയുന്നു.

കറ്റാര്‍വാഴ

മോണവീക്കത്തിന് ഉത്തമമായി ചികിത്സാ സഹായിയാണ് കറ്റാര്‍വാഴ. ചവയ്ക്കുമ്പോളുണ്ടാകുന്ന വേദനയ്ക്കും വീക്കത്തിനും കുരു പോലെ വന്ന പഴുക്കുന്നത് കുറയ്ക്കുന്നതിനു കറ്റാര്‍വാഴ സഹായിക്കും.

ആര്യവേപ്പ്

മോണവീക്കത്തിന് പ്രകൃതിദത്തമായ ഒരു പ്രതിവിധിയാണ് ആര്യവേപ്പ്. വാ കഴുകാനുള്ള മൗത്ത് വാഷായി ആര്യവേപ്പ് ഉപയോഗിക്കാം. വേദനയും മോണപഴുപ്പും ബാക്ടീരയ, മറ്റ് ഓറല്‍ സംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും ആര്യവേപ്പ് ഉത്തമമാണ്.

ഉപ്പുവെള്ളം

ഭക്ഷണത്തിന് രുചി പകരാന്‍ മാത്രമല്ല. ഉപ്പുകൊണ്ട് നിരവധി ഗുണങ്ങള്‍ വേറെയുമുണ്ട്. മോണപഴുപ്പിന് ഉപ്പുവെള്ളം വായില്‍ കൊള്ളുന്നത് അത്യുത്തമമാണ്. എല്ലാദിവസവും പല്ലുതേച്ചതിന് പുറമെ ഉപ്പുവെള്ളം വായില്‍ കൊള്ളുന്നത് നല്ലാതാണ്. ഇത് വായിലുണ്ടാകുന്ന എല്ലാതരം അസുഖങ്ങള്‍ക്കും ഉത്തമപ്രതിവിധിയാണ്.

കരയാമ്പു എണ്ണ

സാധാരണയായി ഈ എണ്ണ പല്ലുവേദനക്കും മോണവീക്കത്തിനും ഉപയോഗിക്കാറുണ്ട്. ത്രീവമായി അനുഭവപ്പെടുന്ന വേദനയെ കുറക്കാന്‍ ഇത് സഹായിക്കും. ഇത് ഇത്തരം വേദനയില്ലാതെയാക്കാനുള്ള പ്രകൃതിദത്ത മരുന്നാണ്. ഒരു കഷ്ണം പഞ്ഞിയില്‍ ഒന്നു രണ്ടു തുള്ളി കരയാമ്പു എണ്ണ ഒഴിച്ച് വായിലും മറ്റ് മോണവീക്കം വന്നിടത്തും പുരട്ടുക. ഉടനടി പരിഹാരം കാണാവുന്നതാണ്.