പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നിട്ടും നഷ്ടപരിഹാരമില്ലെന്ന് കര്‍ഷകര്‍

single-img
2 December 2016

pakshipaniപക്ഷിപ്പനിയെ തുടര്‍ന്ന് കര്‍ഷകര്‍ താറാവുകളെ കൊന്ന് കത്തിച്ചെങ്കിലും നഷ്ടപരിഹാരം പ്രഖ്യാപനത്തില്‍ മാത്രമെതുങ്ങി. കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് വാഗ്ദാനം നല്‍കിയാണ് താറാവുകളെ മുഴുവന്‍ കൊന്ന് കത്തിച്ചത്. നോട്ട് പ്രതിസന്ധി കൂടി വന്നതോടെ കര്‍ഷകര്‍ നിത്യവൃത്തിക്കു പോലും പ്രയാസപ്പെടുന്ന അവസ്ഥയാണ്.

ഉള്ള സമ്പാദ്യങ്ങളെല്ലാം വിറ്റു പെറുക്കി താറാവ് കച്ചവടം തുടങ്ങിയ എല്ലാവരുടേയും താറാവുകളെയും കൊന്ന് കത്തിച്ചു. ആലപ്പുഴ കോട്ടയം ജില്ലകളിലായ് പത്ത് ലക്ഷത്തോളം താറാവുകളെയാണ് അഗ്നിക്കിരയാക്കിയത്. നഷ്ടപരിഹാരമില്ലെങ്കില്‍ താറാവുകളെ കൊല്ലേണ്ടെന്ന് കര്‍ഷകര്‍ ആദ്യം നിലപാടെുത്തിരുന്നു. എന്നാല്‍ നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പ് പറഞ്ഞാണ് താറാവുകളെ കൊന്ന് സംസ്‌കരിച്ചത്.

കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കാന്‍ മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും വകുപ്പ് മന്ത്രിയും പാഞ്ഞെത്തി നഷ്ടപരിഹാര സംബന്ധിച്ച് കണക്കും പറഞ്ഞു പോയി രണ്ട് മാസം പ്രായമായതിന് 100ഉം അതിന് മുകളിലുള്ളവക്ക് 200 ഉം മുട്ട ഒന്നിന് 5 രൂപയും. ഇതനുസരിച്ച് നടപടികളും ആരംഭിച്ചിരുന്നു.

കര്‍ഷകര്‍ പ്രതിസന്ധിയിലാകുമ്പോള്‍ സര്‍ക്കാരിന് പറയാന്‍ നോട്ട് പ്രതിസന്ധിയടക്കം നിരവധി കാരണങ്ങള്‍. എന്നാല്‍ തങ്ങളുടെ പ്രശ്നങ്ങളും സങ്കടവും ആരോടു പറയുമെന്നറിയാതെ കഴിയുകയാണ് കര്‍ഷകര്‍