പമ്പുകളില്‍ അസാധുവാക്കപ്പെട്ട 500 രൂപ നോട്ട്‌ ഇന്നുകൂടി;ടോൾ പിരിവ് നാളെ പുനരാരംഭിക്കും

single-img
2 December 2016

rs-500-and-1000-notes-in-india
ന്യൂഡല്‍ഹി: അസാധുവാക്കപ്പെട്ട 500 രൂപാ നോട്ട്‌ പെട്രോള്‍ പമ്പുകളിലും വിമാനത്താവളങ്ങളിലും ഇന്നുകൂടി ഉപയോഗിക്കാം. പഴയ 500 രൂപാ നോട്ടുകള്‍ ഈ മാസം 15 വരെ ഇവിടങ്ങളില്‍ ഉപയോഗിക്കാമെന്ന്‌ നവംബര്‍ 24നു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന്റെ കാലാവധി വെട്ടിച്ചുരുക്കുകയായിരുന്നു.

എന്നാൽ, ഈ മാസം 15 വരെ കേന്ദ്ര—സംസ്ഥാന സർക്കാരുകൾ, മുനിസിപ്പാലിറ്റികൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നിയന്ത്രണത്തിലുള്ള സ്കൂളുകളിലും കോളജുകളിലും 2,000 രൂപ വരെയുള്ള ഫീസുകൾ പഴയ 500 നോട്ടുകളുപയോഗിച്ച് അടയ്ക്കാം. 500 രൂപ വരെയുള്ള മൊബൈൽ ഫോൺ ടോപ് അപ്പിനും വൈദ്യുതി, വെള്ളം തുടങ്ങിയ ഉപഭോക്തൃ സേവനങ്ങൾക്കും ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവിടങ്ങളിലും പഴയ നോട്ടുകൾ ഉപയോഗിക്കാം.
റെയിൽ‌വേ സ്റ്റേഷനുകളിൽ 500 രൂപ 15 വരെ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.