സഞ്ജു ചെയ്ത തെറ്റ് എന്താണെന്ന് മനസിലാവുന്നില്ലെന്ന് പിതാവ് സാംസണ്‍;കെ സി എ പ്രസിഡന്റ് ടി സി മാത്യുവിനെ സഞ്ജുവിന്റെ അച്‌ഛന്‍ ഫോണിലൂടെ അസഭ്യം പറഞ്ഞതായി ആരോപണം

single-img
2 December 2016

211223തിരുവനന്തപുരം : അച്ചടക്കമില്ലാതെ പെരുമാറുകയും അനുവാദമില്ലാതെ ടീമില്‍ നിന്നും വിട്ടു നിന്നു എന്നാരോപിച്ച് സഞ്ജു സാംസണിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അച്ചടക്ക സമിതിയെ രൂപികരിച്ചു.

എന്നാല്‍ സഞ്ജു ചെയ്ത തെറ്റ് എന്താണെന്ന് മനസിലാവുന്നില്ലെന്ന് പിതാവ് വിശ്വനാഥ് സാംസണ്‍ അഭിപ്രായപ്പെട്ടു. സഞ്ജു സാംസണും കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) തമ്മിലുള്ള പ്രശ്‌നത്തില്‍ കെസിഎയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായിട്ടാണ് സഞ്ജുവിന്റെ പിതാവ് വിശ്വനാഥ് സാംസണ്‍ രംഗത്തെത്തിയത്.

ഗോവക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെ പൂജ്യത്തിന് പുറത്തായ സഞ്ജു ഡ്രസിങ്ങ് റൂമില്‍
ബാറ്റ് നിലത്തടിച്ചു പൊട്ടിച്ചുവെന്നും പിന്നീട് ടീം മാനേജ്‌മെന്റിനെ അറിയിക്കാതെ പുറത്തു പോയ സഞ്ജു രാത്രിയാണ് മടങ്ങി എത്തിയത്. ഗുരുതര ആരോപണങ്ങളാണ് താരത്തിനെതിരെ ഉന്നയിച്ചിരിക്കുന്നത്.

സഞ്ജുവിന്റെ നടപടികള്‍ ടീം മാനേജ്‌മെന്റ്ും കോച്ചും സെലക്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. സഞ്ജു പൂജ്യത്തില്‍ ഔട്ട് ആയതിന്റെ വിഷമത്തില്‍ കിറ്റ് ബാഗില്‍ നിന്നു ബാറ്റ് വലിച്ചെറിഞ്ഞു. ഇതാണ് അവന്‍ ചെയതതെന്നും ഡ്രസിങ് റൂമിലുണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമാണിതെന്നും സഞ്ജുവി
ന്റെ പിതാവ് പറഞ്ഞു.

കാല്‍മുട്ടിലെ പരുക്ക് ചികില്‍സിക്കാന്‍ അനുമതി നല്‍കിയില്ലെന്നും പിതാവ് ആരോപിക്കുന്നു. ചികില്‍സാച്ചെവ് വഹിക്കാന്‍ തയ്യാറായില്ലെന്നും പെരുമാറ്റത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും സാംസണ്‍ പറഞ്ഞു.എന്നാല്‍ ചികില്‍സയ്ക്കുവേണ്ട എല്ലാസഹായവും സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്ന് കായികമന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. സഞ്ജുവിനെ മനപൂര്‍വം കുടുക്കാനുളള ശ്രമങ്ങള്‍ സര്‍ക്കാര്‍ ചെറുക്കുമെന്നും. മന്ത്രി പറഞ്ഞു.

എന്നാല്‍ ആന്ധപ്രദേശിനെതിരായ മത്സരത്തില്‍ മോശം പ്രകടനം കാഴ്ച്ചവെച്ചതിനാല്‍ ത്രിപുരയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫി മല്‍സരത്തില്‍ സഞ്ജുവിനെ കേരളത്തിന്റെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോടെ പരുക്കാണെന്നു പറഞ്ഞ് നാട്ടില്‍ പോകാന്‍ അനുവാദം ചോദിച്ചെങ്കിലും അനുമതി നല്‍കിയയില്ല. ഇതിന് പിന്നാലെ സഞ്ജുവിന്റെ പിതാവ് സാംസണ്‍ കെസിഎ പ്രസിഡന്റ് ടി.സി മാത്യവിനെ ഫോണിലൂടെ വിളിച്ച് തെറി പറഞ്ഞതായും ആരോപണമുണ്ട്