ജെല്ലിക്കെട്ട് മത്സരം കരുത്തരായ യുവാക്കള്‍ കാളയെ കുറച്ചുസമയം കെട്ടിപ്പിടിക്കുന്നത്; ജെല്ലിക്കെട്ട് നിരോധിച്ചാല്‍ രാജ്യത്തെ എല്ലാ മൃഗശാലകളും പൂട്ടേണ്ടി വരും

single-img
2 December 2016

Jelliന്യൂഡല്‍ഹി: ജെല്ലിക്കെട്ട് നിരോധിക്കുകയാണെങ്കില്‍ രാജ്യത്തെ എല്ലാ മൃഗശാലകളും പൂട്ടേണ്ടിവരുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ജെല്ലിക്കെട്ട് നിരോധിച്ച 2014ലെ ഉത്തരവ് മറികടന്ന് മത്സരം നടത്താന്‍ ജനുവരിയില്‍ കേന്ദ്രം അനുമതി നല്‍കിയതിനെതിരെ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി.

പൊങ്കല്‍ ആഘോഷവേളയില്‍ ജനുവരിയിലാണ് കാളപ്പോര് നടക്കാറുള്ളത്. എന്നാല്‍ ചെറിയ കൂടുകളില്‍ അടക്കയ്ക്കപ്പെട്ട മൃഗങ്ങളുടെ കാര്യത്തില്‍ എന്താണ് പറയാനുള്ളത്. മൃഗങ്ങളോടുള്ള ക്രൂരതയാണ് അവിടെയും നടക്കുന്നത്. എന്തുകൊണ്ട് നാം മൃഗശാലകള്‍ അടച്ചുപൂട്ടുന്നില്ല. ജെല്ലിക്കെട്ട് മത്സരം കരുത്തരായ യുവാക്കള്‍ കാളയെ കുറച്ചുസമയം കെട്ടിപ്പിടിക്കുന്നതാണെന്ന് തമിഴ്നാടിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ശേഖര്‍ നഫാഡേ വാദിച്ചു. കേസില്‍ ഡിസംബര്‍ ഏഴിന് കോടതി വീണ്ടും വാദം കേള്‍ക്കും.