ഐഎഫ്എഫ്‌കെയിലും ദേശീയഗാനം; ഓരോ സിനിമയ്ക്ക് മുമ്പും ദേശീയഗാനം കേള്‍പ്പിക്കും

single-img
2 December 2016

iffk-2016-entry

തിരുവനന്തപുരം: തിയറ്ററുകളില്‍ നിര്‍ബന്ധമായും ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന സുപ്രിംകോടതി നിര്‍ദ്ദേശം കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ബാധകമാക്കും. രാജ്യത്തെ എല്ലാ തിയറ്ററുകളിലും സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും ആ സമയത്ത് സ്‌ക്രീനില്‍ ദേശീയ പതാക കാണിക്കണമെന്നും ഇക്കഴിഞ്ഞ 30നാണ് സുപ്രിംകോടതി ഉത്തരവിട്ടത്.

ഈ ഉത്തരവ് അനുസച്ചാണെങ്കില്‍ ഐഎഫ്എഫ്‌കെയില്‍ ഓരോ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ആണ് ഐഎഫ്എഫ്‌കെയില്‍ ദേശീയഗാനം കേള്‍പ്പിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. സുപ്രിംകോടതി ഉത്തരവ് അനുസരിച്ചാണ് തീരുമാനമെന്നും ഇളവ് ആവശ്യമെങ്കില്‍ അതിനായി സുപ്രിംകോടതിയെ സമീപിക്കുമെന്നും കമല്‍ വ്യക്തമാക്കി.