ദഹിക്കാതെ വന്നപ്പോള്‍ അന്റാസിഡ് പൗഡര്‍ കലക്കി നല്‍കി; കുര്‍ക്കുറെ കഴിച്ച വിദ്യാര്‍ഥി മിനിട്ടുകള്‍ക്കുളളില്‍ മരിച്ചു

single-img
2 December 2016

kurkure
ചെന്നൈ: ഇന്ന് എല്ലാവര്‍ക്കും പ്രിയപ്പെട്ടവയാണ് കുര്‍ക്കുറെ പോലുള്ള ലഘുഭക്ഷണങ്ങള്‍. കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രിയപ്പെട്ട ഭക്ഷണമായി മാറിയ കുര്‍ക്കുറെയില്‍ മരണം ഒളിച്ചിരിക്കുന്നത് ആര്‍ക്കും അറിയില്ല. ചെന്നെയില്‍ കുര്‍ക്കുറെ കഴിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ വിദ്യാര്‍ത്ഥി മരിച്ചു. സെന്റ്. മിഖായേല്‍ അക്കാദമിയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ സിരിഷ് സാവിയോ ആണ് മരിച്ചത്.

കുര്‍ക്കുറെ കഴിച്ച് ദഹിക്കാതെ അസ്വാസ്ഥ്യം അനുഭവപ്പെട്ട സിരിഷിന് അന്റാസിഡ് പൗഡര്‍ വെള്ളത്തില്‍ ചേര്‍ത്ത് നല്‍കി. അതിന് ശേഷം നിമിഷങ്ങള്‍ക്കുള്ളിലാണ് സിരിഷിന് മരണം സംഭവിച്ചത്. കുര്‍ക്കുറെയും അന്റാസിഡ് പൗഡറും തമ്മിലുള്ള രാസപ്രവര്‍ത്തനമാണ് മരണകാരണമെന്നാണ് വിദഗ്ധ അഭിപ്രായം.