പൊട്ടിത്തെറിച്ച ഫോണുകള്‍ വിപണിയിലുണ്ടാക്കിയ നാണക്കേട് തീര്‍ക്കാന്‍; സാംസങ്ങ് ഗ്യാലക്‌സി എസ്8 വരുന്നു

single-img
1 December 2016

galaxy-s8-release-date

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയലേക്ക് സാംസങ്ങ് വളരെ പ്രതീക്ഷയോടെ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റാണ് ഗ്യാലക്‌സി എസ്8. ഉടന്‍ തന്നെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഹാന്‍ഡ്‌സെറ്റിനെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകളാണ് ദിവസവും പുറത്തുവരുന്നത്. നോട്ട് 7ന്റെ പൊട്ടിത്തെറിക്ക് ശേഷമാണ് എസ്8 എത്തുന്നത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗ്യാലക്‌സി എസ്8ല്‍ 6 ജിബി റാം ഉണ്ടാകുമെന്നാണ്. 256 ജിബി സ്റ്റോറേജും 30 മെഗാപിക്‌സല്‍ ക്യാമറയുമുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള വോയ്‌സ് അസിസ്റ്റന്റ് സേവനം എസ് 8 ല്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിവേഗ പ്രോസസറായിരിക്കും ഉപയോഗിക്കുക. സ്‌നാപ്ഡ്രാഗണ്‍ 830 പ്രോസസറാണ് പ്രതീക്ഷിക്കുന്നത്.

മൂന്നു ദിവസം വരെ ചാര്‍ജ് തീരാതെ ഉപയോഗിക്കാന്‍ ശേഷിയുള്ള 4200 mah ബാറ്ററിയായിരിക്കും എസ്8ല്‍ ഉണ്ടാകുക. ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 5.7, 6.2 ഇഞ്ചോടുകൂടിയ രണ്ട് സ്‌ക്രീന്‍ വേരിയന്റുകള്‍, സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലെ എന്നിവ ഗ്യാലക്‌സിയിലെ എസ്8 ലെ പ്രധാന ഫീച്ചറുകളാണ്.