പരാതികളിൽ കഴമ്പില്ല;മൂന്നു കേസുകളില്‍ കെ.എം മാണിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

single-img
30 November 2016

Jose-k-mani

മൂന്ന് അഴിമതി ആരോപണ കേസുകളില്‍ മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ കെ.എം മാണിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. കോട്ടയത്തെ സമൂഹ വിവാഹം, കെ.എസ്.എഫ്.ഇ നിയമനം, ഗവ. പ്ലീഡര്‍മാരുടെ നിയമനം എന്നീ ആരോപണങ്ങളാണ് വിജിലന്‍സ് അന്വേഷിച്ചത്. മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് അന്വേഷണം സംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കി.

മറ്റു കേസുകളിൽ അന്വേഷണം പൂർത്തിയാക്കാൻ നാലു മാസം കൂടി സമയം വേണമെന്നും വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടു.പരാതികളിൽ കഴമ്പില്ലെന്നാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
2014 ഒക്ടോബറിലാണ് കേരളാ കോൺഗ്രസിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 110 പേരുടെ സമൂഹ വിവാഹം മാണിയുടെ നേതൃത്വത്തിൽ നടത്തിയത്. അഞ്ച് കോടി രൂപ ഇതിനായി ചെലവിട്ടു. കോഴപ്പണം ഉപയോഗിച്ചാണ് സമൂഹ വിവാഹം നടത്തിയതെന്നായിരുന്നു ആരോപണം.