സിവില്‍ സര്‍വ്വീസ് റാങ്ക് ജേതാക്കളുടെ പ്രണയ വിവാഹത്തിനെതിരെ ഹിന്ദുമഹാസഭയുടെ ഭീഷണി

single-img
30 November 2016

tina-dabi-athar-amir-khan-tomatoheart-7-696x459സിവില്‍ സര്‍വ്വീസ് റാങ്ക് ജേതാക്കളായ ടിന ദാബിയും അതര്‍ അമീറും തമ്മിലുള്ള വിവാഹത്തിനെതിരെ ഹിന്ദുമഹാസഭ രംഗത്ത്. വിവാഹം ലൗ ജിഹാദാണെന്ന് സഭ ആരോപിച്ചു. വിവാഹത്തില്‍ നിന്ന് പിന്‍മാറണം എന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭാ ദേശീയ സെക്രട്ടറി ടിനയുടെ അച്ഛന് കത്തെഴുതി. ഈ വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കുകാരാണ് ദില്ലി സ്വദേശിനിയായ ടിനയും കശ്മീര്‍ സ്വദേശിയായ അമീറും. ഏറെ നാളെത്തെ പ്രണയശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. അടുത്തിടെയാണ് ഇവരുടെ വിവാഹ വാര്‍ത്ത പുറത്തറിഞ്ഞത്.ഇതര മതസ്ഥരായ ഇരുവരും വിവാഹം കഴിക്കുന്നതിനെതിരെയാണ് ഹിന്ദുമഹാസഭ രംഗത്തെത്തിയിരിക്കുന്നത്. വിവാഹം കഴിക്കാനുള്ള തീരുമാനം ലൗ ജിഹാദാണെന്ന് ആരോപിച്ച സഭ അമീറിനെ മതംമാറ്റുന്നതിന് വേണ്ട സഹായം ചെയ്യാമെന്ന് ടിനയുടെ വീട്ടുകാര്‍ക്ക് വാക്കുനല്‍കി. അമീറുമായി മകളുടെ വിവാഹം നടത്താനുള്ള തീരുമാനത്തെ കുറിച്ച് പുനരാലോചിക്കണമെന്ന് പറഞ്ഞ് ടിനയുടെ അച്ഛന് എഴുതിയ കത്തില്‍ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും സഭയുടെ ദേശീയ സെക്രട്ടറി മുന്ന കുമാര്‍ ശര്‍മ ആവശ്യപ്പെട്ടു.

രാജ്യത്ത് ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശക്തമായ പ്രവര്‍ത്തനമാണ് മുസ്ലീംങള്‍ നടത്തുന്നത്.ഇതിലൂടെ രാജ്യത്തെ ഒരു ഇസ്ലാമിക് രാഷ്ടമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നിങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു,വിവാഹവുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അമീറിനെ ഹിന്ദുമതത്തിലേക്ക് കൊണ്ടുവരണമെന്ന് എന്നൊക്കെയുള്ള കാര്യമാണ് കത്തില്‍ പരാമര്‍ശിക്കുന്നത്. ഹിന്ദുമഹാസഭയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ കത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടുത്തിടെ ഫെയ്സ്ബുക്കിലൂടെയാണ് ടിന പ്രണയവും വിവാഹക്കാര്യവും പുറത്തുവിട്ടത്. ഇതിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയാണ് ലഭിച്ചത്. വിവാഹത്തില്‍ തങ്ങള്‍ക്കും കുടുംബക്കാര്‍ക്കും വലിയ സന്തോഷമാണന്ന് ടിന നേരത്തെ പ്രതികരിച്ചിരുന്നു.ഇപ്പോള്‍ മുസൂറിയിലെ ഐഎഎസ് അക്കാദമിയില്‍ പരിശീലനത്തിലാണ് ടിന,