തീക്കാറ്റിനെതിരെ അവർ ഒന്നിച്ച് നിന്ന് പോരാടി;പാലസ്തീനു നന്ദി വാക്കുകളമായി ഇസ്രായേൽ

single-img
30 November 2016

f161125ys10-635x357ഇസ്രയേലില്‍ തീ കാറ്റ് പടരുന്നതിനിടെ തീപിടുത്തത്തെ നിയന്ത്രിക്കുന്നതിനായി ട്രക്കുകളും മറ്റും അയച്ചു കൊടുത്തതിന് പാൽസ്തീനോട് നന്ദി പറഞ്ഞ് ഇസ്രായേൽ.കാട്ടുതീ അണയ്ക്കാന്‍ അഗ്‌നിശമനസേനാംഗങ്ങളെയും ട്രക്കുകളും പലസ്തീന്‍ വിട്ടുകൊടിത്തിരുന്നു.ഇതിനാണു പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹൂ നന്ദി അറിയിച്ചത്.
ഇസ്രായേലി പലസ്തീന്‍ നേതാക്കള്‍ തമ്മിലുള്ള അപൂര്‍വമായ സംവാദമായിരുന്നു ഇത്.വന്‍തോതിലുള്ള തീപിടുത്തവും മറ്റ് സംഭവങ്ങളും ഇസ്രായേലിനെയും അയല്‍പക്കത്തുള്ള വെസ്റ്റ് ബാങ്ക്, ഈജിപ്റ്റ്, ലെബേനാണ്‍ ഉള്‍പ്പെടെയുള്ളവയെ ദിവസങ്ങളായി വലച്ചിരിക്കുയായിരുന്നു. തീക്കാറ്റിൽ  9880 ഏക്കര്‍ ഭൂമി നശിക്കുകയും നഗരത്തിലെ ജനസംഖ്യയില്‍ പകുതിയിലധികം ആളുകള്‍ പലായനം ചെയ്യപ്പെടുകയും ചെയ്തു.

കഴിഞ്ഞചൊവ്വാഴ്ച ആരംഭിച്ച കാട്ടുതീ ഇന്നലെയാണു പൂര്‍ണമായും അണയ്ക്കാനായത്. ഇസ്രയേലും വെസ്റ്റ്ബാങ്കുമുള്‍പ്പെടെ എല്ലാ സ്ഥലത്തെയും തീ അണച്ചെന്ന് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പാലസ്തീന്‍ നാഷണല്‍ ഔദോറിറ്റി ഇസ്രായേലില്‍ പടരുന്ന തീപിടുത്തിനെതിരെ പൊരുതാന്‍ ഏട്ട് ട്രക്കുകള്‍ നല്‍കിയിരുന്നു.
ഗ്രീസ്, സൈപ്രസ്, റഷ്യ, ക്രൊയേഷ്യ, തുര്‍ക്കി, ഇറ്റലി എന്നിവരും തീയണയ്ക്കാനായി വിമാനങ്ങൾ വിട്ട് നൽകിയിരുന്നു