കാടിളക്കി…നാടറിഞ്ഞ് തെലുങ്കിലും ചരിത്രം കുറിക്കാന്‍ പുലിമുരുകനെത്തുന്നു,ടീസര്‍ പുറത്തിറങ്ങി

single-img
30 November 2016

manyam-puli-759നൂറുകോടി ക്ലബില്‍ ഇടംനേടി കേരളത്തിലെ ബോക്സ് ഓഫീസുകളില്‍ ചരിത്രം സൃഷ്ടിക്കുന്ന പുലിമുരുകന്റെ തെലുങ്ക് ടീസര്‍ പുറത്തിറങ്ങി. മന്യംപുലി എന്നാണ് തെലുങ്കില്‍ ചിത്രത്തിന്റെ പേര്. മൊഴിമാറ്റിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.മലയാളത്തില്‍ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറില്‍ ഉള്‍പ്പെടുത്താത്ത ഭാഗങ്ങള്‍ തെലുങ്ക് ടീസറില്‍ കാണാം. വില്ലന്‍ വേഷം അവതരിപ്പിക്കുന്ന ജഗപതി ബാബുവിനും ടീസറില്‍ പ്രാധാന്യമുണ്ട്.

പ്രശസ്ത നിര്‍മാതാവ് കൃഷ്ണ റെഡ്ഢിയാണ് സിനിമയുടെ തെലുങ്ക് അവകാശം സ്വന്തമാക്കിയത്. മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ തെലുങ്ക് ചിത്രങ്ങളായ മനമന്ത, ജനതാ ഗാരേജ് എന്നീ ചിത്രങ്ങള്‍ അവിടെ മികച്ച വിജയമായിരുന്നു

മൊഴിമാറ്റിയാണ് ചിത്രം തെലുങ്കില്‍ പ്രദര്‍ശനത്തിനെത്തുന്നത്. മന്യംപുലിയുടെ ആദ്യ ട്രെയ്ലര്‍ വെള്ളിയാഴ്ച്ച പുറത്തിറങ്ങി.

 

https://www.youtube.com/watch?v=hsU3yxLt1R0