തീയേറ്ററുകളില്‍ സിനിമ പ്രദര്‍ശനത്തിന് മുന്‍പായി ദേശീയഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന് സുപ്രീം കോടതി • ഇ വാർത്ത | evartha
Latest News

തീയേറ്ററുകളില്‍ സിനിമ പ്രദര്‍ശനത്തിന് മുന്‍പായി ദേശീയഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന് സുപ്രീം കോടതി

cinema_hall_anthem

ന്യൂഡല്‍ഹി: തീയേറ്ററുകളില്‍ സിനിമ പ്രദര്‍ശനത്തിന് മുന്‍പായി ദേശീയഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന് സുപ്രീം കോടതി. ജനങ്ങള്‍ ദേശീയഗാനത്തേയും ദേശീയ പതാകയേയും ബഹുമാനിക്കണമെന്നും കോടതി വ്യക്തമാക്കി.

ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം. ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ സ്‌ക്രീനില്‍ ദേശിയ പതാകയായിരിക്കണം പ്രദര്‍ശിപ്പിക്കേണ്ടത്.ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം എല്ലാ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാര്‍ക്കും അയച്ചുകൊടുക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.. നിര്‍ദേശം പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് ദേശീയപതാകയും ദേശീയഗാനവും തെറ്റായി ഉപയോഗിക്കുന്നത് കോടതി വിലക്കി. ചില പരസ്യങ്ങളില്‍ ദേശീയഗാനം പകുതിമുറിച്ച് ഉപയോഗിക്കുന്നത് കുറ്റകരമാണെന്നും കോടതി ഉത്തരവിട്ടു.ദേശീയഗാനത്തെ എല്ലാവരും ആദരത്തോടേയും ബഹുമാനത്തോടെയും സ്വീകരിക്കണം. രാജ്യത്തെ ബഹുമാനിക്കാന്‍ ഓരോ വ്യക്തിയും പ്രതിബന്ധരാണെന്നും കോടതി പറഞ്ഞു.
1980 കളില്‍ തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിച്ചിരുന്നെങ്കിലും പിന്നീട് അത് നിര്‍ത്തലാക്കുകയായിരുന്നു.