ജന്‍ധന്‍ അക്കൗണ്ടുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി; മാസം പിന്‍വലിക്കാവുന്നത് 10,000 രൂപ മാത്രം

single-img
30 November 2016

 

pm-modi-jan-dhan-yojana1
സാധാരണക്കാരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനം. പ്രധാനമന്ത്രി ജന്‍ധന്‍യോജന പദ്ധതി പ്രകാരം തുടങ്ങിയ ബാങ്ക് അക്കൗണ്ടുകളിലൂടെ പണം പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനിമുതല്‍ മാസം പതിനായിരം രൂപ വീതം മാത്രമേ ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാനാകൂ. നേരത്തെ ആഴ്ചയിൽ 24000 രൂപ പിൻവലിക്കാമായിരുന്നു. ആ ഇളവാണ് ഇപ്പോൾ എടുത്ത് കളഞ്ഞത്.
പൂര്‍ണമായ തിരിച്ചറിയല്‍ രേഖകളോടു കൂടി വരുന്ന അക്കൗണ്ട് ഉടമകള്‍ക്കാണ് പരമാവധി 10,000 രൂപ പിന്‍വലിക്കാനാകുക. നോ യുവര്‍ കസ്റ്റമേഴ്‌സ് അല്ലാത്ത അക്കൗണ്ടുകളില്‍ നിന്ന് 5,000 രൂപ വരെ മാത്രമേ മാസം പിന്‍വലിക്കാനാകൂ.
പാവപ്പെട്ട കര്‍ഷകരേയും ഗ്രാമീണരേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരമെന്നാണ് ആര്‍ബിഐ പറയുന്നത്. നോട്ട് പിന്‍വലിക്കലിന് പിന്നാലെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ വന്‍ തോതില്‍ പണം വരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് കരുതുന്നത്.