കൊച്ചി മെട്രോയുടെ യാത്രാനിരക്കുകൾ തീരുമാനിച്ചു;പത്ത് രൂപയ്ക്ക് രണ്ടു കിലോമീറ്റർ യാത്ര ചെയ്യാം

single-img
30 November 2016

kochi-metro_6_0_0_1_0കൊച്ചി മെട്രോയുടെ യാത്രാനിരക്കുകൾ തീരുമാനിച്ചു.ദില്ലിയിൽ ചേർന്ന കെഎംആർഎലിന്റെ ഡയറക്റ്റർ ബോർഡ് യോഗമാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചത്.10 രൂപയാണ് മിനിമം യാത്രാക്കൂലി. രണ്ടു കിലോമീറ്റർ വരെ 10 രൂപ ടിക്കറ്റിൽ യാത്ര ചെയ്യാം.

20 രൂപ ടിക്കറ്റിന് അഞ്ചു കിലോമീറ്റർ വരെ യാത്ര ചെയ്യാം. 50 രൂപയ്ക്ക് 20 കിലോമീറ്റർ വരെയും 60 രൂപ ടിക്കറ്റിന് 25 കിലോമീറ്ററും യാത്ര ചെയ്യാവുന്ന രീതിയിലാണ് യാത്രാ നിരക്കുകളുടെ ക്രമീകരണം.