തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങൾ സജീവമാണെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങൾ വഴി വ്യാജപ്രചരണം;തട്ടിക്കൊണ്ടുപോകുന്ന സംഘാമെന്ന് കരുതി ഒമ്നി വാനിൽ സഞ്ചരിച്ച കർട്ടൻ വിൽപ്പനക്കാരനു മർദ്ദനം

single-img
30 November 2016

15300540_637698366438869_322223835_n
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങൾ നാട്ടിലെങ്ങും സജീവമാണെന്ന തരത്തിൽ വാട്സ്ആപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്ന പലദൃശ്യങ്ങളും വ്യാജമാണെന്നും ഇതു വിശ്വസിക്കരുതെന്നും പൊലീസിന്റെ അഭ്യർഥന.ജനങ്ങളെ ഭീതിയിലാക്കാനായി ചില സാമൂഹ്യവിരുദ്ധരാണു ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നെതെന്നാണു പോലീസ് കരുതുന്നത്.കുട്ടിയുടെ മാല അപഹരിക്കാൻ ശ്രമിച്ച സ്ത്രീയുടെ ദൃശ്യങ്ങളാണ് തട്ടിക്കൊണ്ടുപോകൽ സംഘാംഗമാണെന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോകളിൽ ഒന്നു.
അതിനിടെ ഇത്തരത്തിൽ പ്രചരിച്ച സന്ദേശം വിശ്വസിച്ച് നടന്ന അക്രമത്തിൽ കർട്ടൻ വിൽപ്പനക്കാരനു മർദ്ദനമേറ്റു.ഒമ്നി വാനിലാണു കൊല്ലം സ്വദേശികളായ കർട്ടൻ വിൽപ്പനക്കാർ സഞ്ചരിച്ചത്.വർഷങ്ങളായി തളിപ്പറമ്പിൽ താമസിച്ച് കർട്ടൻ വിൽക്കുന്നവരാണു ഇവർ..ഒമ്നി വാനിൽ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘം കറങ്ങി നടക്കുന്നതായി സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി സന്ദേശങ്ങൾ പ്രചരിച്ചിരുന്നു.ഇവർ സഞ്ചരിച്ച് ഒമ്നി വാൻ പൂർണ്ണമായും തകർന്നിട്ടുണ്ട്.മർദ്ദനമേറ്റ കർട്ടൻ വിൽപ്പനക്കാരെ പോലീസ് എത്തിയാണു മോചിപ്പിച്ചത്.ഇവരെ പയ്യന്നൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു