ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാറിന് വിലക്ക് തുടരും  

single-img
30 November 2016
fdd73a4e-1004-4977-afa8-fc4b6844f806
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച സ്ത്രീകള്‍ പ്രവേശിപ്പിക്കുന്നതിന് വീണ്ടും വിലക്ക്. ചില സംഘടനകള്‍ ഇതിനെതിരായി നടത്തിയ സമരത്തെ തുടര്‍ന്നാണ് ക്ഷേത്ര ഭരണസമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ ജഡ്ജി, എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് തല്‍ക്കാലം മരവിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്.
ഇന്ന് പുലര്‍ച്ചയോടെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ സ്ത്രീകളില്‍ ചുരിദാര്‍ ധരിച്ചവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ചില സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തുകയും ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നട ഉപരോധിക്കുകയും ചെയ്തു. സംഘടനാ പ്രതിനിധികള്‍ ഭരണസമിതി ചെയര്‍മാനെ കണ്ടതിനെ തുടര്‍ന്നാണ് തല്‍സ്ഥിതി തുടരാന്‍ നിര്‍ദ്ദേശം നല്‍കിയത്.
 ചുരിദാറിട്ട് പ്രവേശിക്കുന്നത് ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇതിന് അനുവദിക്കില്ലെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്. കേരള ബ്രാഹ്മണസഭ, ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഭക്തജന സേവാസമിതി, ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഭക്തജനസഭ എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്.