ഐഡിയയ്ക്കും എയര്‍ടെല്ലിനും വൊഡാഫോണുമെതിരെ പരാതിയുമായി ജിയോ; ജിയോയെ തകര്‍ക്കാന്‍ സംയുക്ത നീക്കം

single-img
29 November 2016

telcos-reuters-ians-youtube

ന്യൂഡല്‍ഹി: ടെലികോം മാര്‍ക്കറ്റില്‍ തങ്ങള്‍ക്ക് എതിരായി ഐഡിയയും എയര്‍ടെല്ലും വൊഡാഫോണും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്ന പരാതിയുമായി റിലയന്‍സ് ജിയോ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ (സിസിഐ) സമീപിച്ചതായി റിപ്പോര്‍ട്ട്. പരസ്പരം മത്സരം ഒഴിവാക്കിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ജിയോ ആരോപിക്കുന്നു.

ജിയോയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്നു എന്ന് കാണിച്ച് ഐഡിയ, എയര്‍ടെല്‍, ഫെവാഡാഫോണ്‍ കമ്പനികള്‍ക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പിഴയിട്ടതിന്റെ പശ്ചാത്തലത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്.

ലൈസന്‍സ് ചട്ടങ്ങള്‍ ലംഘിച്ചതിന് ട്രായ് മൂന്നു കമ്പനികള്‍ക്കും കൂടി 3,050 കോടി രൂപയാണ് പിഴയിട്ടത്. ജിയോയുടെ കോളുകള്‍ക്ക് ആവശ്യമായ ഇന്റര്‍കണക്ട് പോയിന്റുകള്‍ നല്‍കുന്നില്ല എന്നു കാണിച്ചായിരുന്നു നടപടി.