ഇന്നുമുതല്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് നിയന്ത്രണമില്ല; ഇന്നലെ വരെ നിക്ഷേപിച്ച തുകയുടെ നിയന്ത്രണം തുടരും

single-img
29 November 2016

rbi

ന്യൂഡല്‍ഹി: ഇന്നു മുതല്‍ നിക്ഷേപിക്കുന്ന തുക പിന്‍വലിക്കാന്‍ നിയന്ത്രണമുണ്ടാകില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഇന്നു മുതല്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന തുക എപ്പോള്‍ വേണമെങ്കിലും എത്രവേണമെങ്കിലും പിന്‍വലിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. അതായത് നിലവിലുള്ള പ്രതിവാരം 24000 രൂപ എന്ന പരിധി ഈ തുകയ്ക്ക് ബാധകമല്ല.

അതേസമയം എടിഎം വഴിയുള്ള പിന്‍വലിക്കലുകള്‍ക്ക് മുന്‍നിശ്ചയിച്ച പരിധി ബാധകമാണ്. നിക്ഷേപിച്ച തുക ബാങ്കുകളില്‍ നിന്നും പിന്‍വലിക്കുമ്പോള്‍ പുതിയ അഞ്ഞൂറ് രൂപ, രണ്ടായിരം രൂപ നോട്ടുകളാണ് നല്‍കുകയെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ 28 വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പഴയ നിയന്ത്രണം തുടരും. അതായത് ഇന്നലെ വരെ നിക്ഷേപിച്ച തുകയില്‍ നിന്നും ആഴ്ചയില്‍ 24000 രൂപ മാത്രമേ പിന്‍വലിക്കാനാകൂ.

മാസവസാനമായതിനാല്‍ ശമ്പളം ഉള്‍പ്പെടെയുള്ള തുകകള്‍ പിന്‍വലിക്കാന്‍ പുതിയ ഇളവ് സഹായകമാകും.