വൃക്കരോഗങ്ങളെ സൂക്ഷിക്കുക; ഏത് പ്രായക്കാരെയും പിടികൂടാം

single-img
29 November 2016

Man With Stomachache

മനുഷ്യനെ കൊല്ലാന്‍ വൃക്ക രോഗങ്ങള്‍ക്ക് വളരെ എളുപ്പമാണെന്ന കാര്യം പലര്‍ക്കും അറിയില്ല. വൃക്ക സ്തംഭനം, ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കല്‍ തുടങ്ങിയ പദങ്ങള്‍ നമുക്കിന്ന് സുപരിചിതമാണ്. ഭാവിയില്‍ നമ്മുടെ നാടിന് താങ്ങാനാകാത്ത വിധം വൃക്കരോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് വൈദ്യശാസ്ത്ര ലോകത്തിന്റെ വിലയിരുത്തല്‍.

ഏതു പ്രായത്തിലുള്ളവര്‍ക്കും വൃക്കരോഗം പിടിപെടാം. എന്നാല്‍ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, പാരമ്പര്യമായി വൃക്കരോഗമുള്ള കുടുംബാംഗങ്ങള്‍, പ്രായമായവര്‍, പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവും പാരമ്പര്യമായി ഉള്ളവര്‍ എന്നിവര്‍ക്ക് വൃക്ക രോഗം ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. വൃക്കരോഗം കൂടുതലായി കണ്ടുവരുന്നത് ഈ കാരണങ്ങള്‍ കൊണ്ടാണ്.

* പ്രമേഹം

പ്രമേഹരോഗികളുടെ എണ്ണം ഏറ്റവുമധികം ഇന്ത്യല്‍ തന്നെയാണ്. അതില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ളത്. വൃക്ക രോഗികളില്‍ നല്ലൊരു പങ്കും പ്രമേഹ സങ്കീര്‍ണത ബാധിച്ചവരാണ്. പ്രമേഹം കൂടുന്നതിനാല്‍ വൃക്ക രോഗവും കൂടുന്നു എന്നു നമുക്ക് അനുമാനിക്കാം.

* ബി പി

പലരും രക്തസമ്മര്‍ദ്ദം കൂടുതലുള്ളത് അറിയാതെ കഴിയുന്നവരാണ്. മാറാത്ത തലവേദനയോ പനിയോ സന്ധികളില്‍ നീരും വേദനയുമോ ഒക്കെ വന്ന് ഡോക്ടറെ കാണുമ്പോള്‍ മാത്രമേ ബി പി നോക്കാറുള്ളൂ. തിരിച്ചറിയപ്പെടാത്ത ബിപി വൃക്കരോഗത്തിന്റെ മുഖ്യ കാരണങ്ങളില്‍ ഒന്നാണ്.

* അമിതവണ്ണം

മറ്റു പല രോഗത്തിലെന്നപോലെ വ്യായാമം ഇല്ലാത്ത ജീവിതശൈലിയും കൊഴുപ്പു കൂടിയ അമിത ഭക്ഷണവും പൊണ്ണത്തടിയും അതുവഴി വൃക്കകളുടെ തകരാറിനും കാരണമാകും.

* ടെന്‍ഷന്‍

ടെന്‍ഷനും വൃക്ക രോഗങ്ങളും തമ്മില്‍ വലിയ ബന്ധമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ടെന്‍ഷന്‍ വര്‍ധിക്കുമ്പോള്‍ സൂക്ഷ്മകോശങ്ങളുടെ പല മാറ്റങ്ങളും ക്രമേണ അന്ത്യഘട്ട വൃക്ക രോഗങ്ങള്‍ക്ക് വഴി തുറക്കുമെന്നാണ് നിഗമനം.

* ഇതുകൂടാതെ, പുകവലിക്കുന്നവരിലും വൃക്കരോഗങ്ങള്‍ വരാനുള്ള സാധ്യത കാണാറുണ്ട്

എന്തായാലും തുടക്കത്തിലേ കണ്ടെത്തി ചികിത്സ തേടണം എന്നാണ്. പ്രത്യേകിച്ച് വൃക്ക രോഗങ്ങള്‍. കാരണം പലപ്പോഴും വൃക്കയ്ക്ക് ഉണ്ടാകുന്ന തകരാറുകള്‍ പലതും പരിഹരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ ചികിത്സ തേടിയാല്‍ വൃക്കയുടെ പ്രശ്‌നം സങ്കീര്‍ണമാകുന്നതിനുള്ള സാധ്യതകള്‍ കുറയ്ക്കുന്നതിന് സഹായകമാവും.