അടിപതാറാതെ വീണ്ടും ഇന്ത്യ; ഇംഗ്ലണ്ടിനെ ഏട്ടു നിലയില്‍ പൊട്ടിച്ചു

single-img
29 November 2016

Indian test cricket team captain, Virat Kohli, left, and Parthiv Patel celebrate as India beat England on the fourth day of their third cricket test match in Mohali, India, Tuesday, Nov. 29, 2016. (AP Photo/Altaf Qadri)

Indian test cricket team captain, Virat Kohli, left, and Parthiv Patel celebrate as India beat England on the fourth day of their third cricket test match in Mohali, India, Tuesday, Nov. 29, 2016. (AP Photo/Altaf Qadri)

മൊഹാലി: അപരാജിതരായി അടിപതാറാതെ ഇന്ത്യ വീണ്ടും മുന്നോട്ട്. ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് എട്ടുവിക്കറ്റ് ജയം. 103 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ടെസ്റ്റ് പൂര്‍ത്തിയാകാന്‍ ഒരു ദിവസം കൂടി ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

ഏകദിനത്തിലേതു പോലെ കളിച്ച ഓപ്പണര്‍ പാര്‍ത്ഥീവ് പട്ടേലാണ് ഇന്ത്യയുടെ വിജയകുതിപ്പിന് കരുത്തു നല്‍കിയത്. പാര്‍ഥിവ് പട്ടേല്‍ 54 പന്തില്‍ 67 റണ്‍സ് നേടി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ രവീന്ദ്ര ജഡേജയും ആര്‍.അശ്വിനും ചേര്‍ന്ന കൂട്ടുകെട്ടാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0 ത്തിന് മുന്നിലെത്തി.

മുരളി വിജയി (0), ചേതേശ്വര്‍ പൂജാര (25) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 134 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യ 236 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്താക്കുകയായിരുന്നു. ബാറ്റിങ്ങിലെന്ന പോലെ ബൗളിങ്ങിലും തിളങ്ങിയ അശ്വിനും ജഡജയും ജയന്ത് യാദവും ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ എറിഞ്ഞു വീഴ്ത്തി. അശ്വിന്‍ മൂന്ന് വിക്കെറ്റെടുത്തപ്പോള്‍ ജഡേജയും ജയന്തും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ജോ റൂട്ടും കൗമാര താരം ഹസീബ് ഹമീദും നേടിയ അര്‍ദ്ധ ശതകങ്ങളാണ് ഇംഗ്ലണ്ടിന് അല്‍പ്പമെങ്കിലും ആശ്വാസം സമ്മാനിച്ചത്. റൂട്ട് 78 റണ്‍സെടുത്തപ്പോള്‍ ഹമീദ് 59 റണ്‍സുമായി പുറത്താകാതെ നിന്നു.