ഒടുവില്‍ മോഡി കുറ്റസമ്മതം നടത്തി; നോട്ട് പിന്‍വലിക്കല്‍ സാധാരണക്കാരെ ബാധിച്ചു

single-img
27 November 2016

 

namo

ന്യൂഡല്‍ഹി: കള്ളപ്പണക്കാരെയും കള്ളനോട്ടും തടയാന്‍ താന്‍ പ്രഖ്യാപിച്ച നോട്ട് നിരോധനം സാധാരണക്കാരെ ബാധിച്ചെന്ന് ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സമ്മതിച്ചു. നോട്ടുകള്‍ പിന്‍വലിച്ചത് മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നുവെന്ന് പറഞ്ഞ മോഡി എന്നാല്‍ നോട്ട് പ്രതിസന്ധി അമ്പത് ദിവസത്തിനകം പരിഹരിക്കുമെന്ന പഴയ പല്ലവിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്.

തന്റെ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലൂടെയാണ് മോഡിയുടെ കുറ്റസമ്മതം. നവംബര്‍ എട്ടിന് രാത്രിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് മോഡി 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കുമെന്ന് വിശ്വാസമുണ്ടെന്നും അന്ന് പറഞ്ഞിരുന്നു.

പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷം നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചെങ്കിലും അതിനൊന്നും പ്രധാനമന്ത്രി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ റേഡിയോയിലൂടെയുള്ള പ്രതികരണം ജനാധിപത്യ വ്യവസ്ഥയോടുള്ള അവഹേളനമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.