കൈവിട്ടു പോയ പന്ത്; പന്തെറിഞ്ഞ് വട്ടം കറക്കുന്നതിന് പകരം പൊട്ടി ചിരിപ്പിച്ചു കൊണ്ട് രവീന്ദ്ര ജഡേജയുടെ ബൗളിങ്

single-img
27 November 2016

jadeja
മൊഹാലി: ബാറ്റ്‌സ്മാന്മാരെ പലതരത്തില്‍ വട്ടം കറക്കാറുന്ന ആളാണ് രവീന്ദ്ര ജഡേജ. എന്നാല്‍ ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ജഡേജയുടെ പന്ത് കണ്ട് പൊട്ടിച്ചിരിക്കുകയാണ് താരങ്ങളും ക്രിക്കറ്റ് ലോകവും.

77-ാം ഓവര്‍, മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന ബെയര്‍‌സ്റ്റോയായിരുന്നു ക്രീസില്‍. പന്ത് എറിഞ്ഞ ജഡേജയുടെ കയ്യില്‍ നിന്നും അപ്രതീക്ഷിതമായി പന്ത് തെന്നി തെറിച്ച് പോവുകയായിരുന്നു. കൈവിട്ട് പോയ പന്ത് പിച്ച് ചെയ്ത് ഇടത്തോട്ട് തിരിഞ്ഞ് പിച്ചിന് പുറത്തേക്ക് തെറിച്ച് പോയി.

അപ്രതീക്ഷിത സംഭവത്തില്‍ പന്ത് അടിക്കണോ തടുക്കണോ എന്നറിയാതെ ബെയര്‍‌സ്റ്റോ നോക്കി നിന്നു. ഉരുണ്ട് വന്ന പന്ത് പെറുക്കിയെടുത്ത് വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥീവ് പട്ടേല്‍ പൊട്ടിചിരിച്ചു. വേരിയേഷനു ശ്രമിച്ചതാണ് ജഡേജയുടെ കയ്യില്‍ നിന്നും പന്ത് തെന്നിപ്പോകാന്‍ കാരണം. അപ്രതീക്ഷിത കാഴ്ച കണ്ട് കളിക്കാരും കമന്റേറ്റര്‍മാരുമെല്ലാം ചിരിയടക്കാന്‍ കഴിയാതെ പൊട്ടിച്ചിരിക്കുകയായിരുന്നു. പിന്നീട് ജഡേജയുടെ പന്തില്‍ തന്നെയാണ് ബെയര്‍‌സ്റ്റോ പുറത്തായത്.

https://www.youtube.com/watch?v=JJUDTTgqa68