മൂലമറ്റം പവര്‍ പ്ലാന്റിലെ മൂന്ന് ജനറേറ്ററുകള്‍ കേടായി; ലോഡ്‌ഷെഡിംഗ് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് മന്ത്രി എം എം മണി

single-img
27 November 2016

mani

കേരളം വൈദ്യുതി പ്രതിസന്ധിയിലാണെങ്കിലും ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് വൈഗദ്യുതി മന്ത്രി എംഎം മണി അറിയിച്ചു. വൈദ്യുതി പുറത്തുനിന്നും വാങ്ങിയാണെങ്കിലും ലോഡ്‌ഷെഡിംഗ് ഒഴിവാക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.

മൂലമറ്റം പവര്‍ ഹൗസിലെ മൂന്ന് ജനറേറ്ററുകള്‍ തകരാറിലായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടായേക്കുമെന്ന് സൂചനയുണ്ടായിരുന്നു. മെയിന്‍ ഇന്‍ലൈറ്റില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജനറേറ്ററുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. അതേസമയം മൂലമറ്റത്തെ സാങ്കേതിക പ്രശ്‌നം ഡിസംബര്‍ 16നകം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് മന്ത്രി പറയുന്നത്.

മൂന്ന് ജനറേറ്ററുകള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇടുക്കി അണക്കെട്ടില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം പകുതിയാകും. ചോര്‍ച്ച പരിഹരിക്കാന്‍ പത്ത് ദിവസമെടുക്കുമെന്നാണ് അറിയുന്നത്. മൂന്ന് ദിവസംകൊണ്ട് വാല്‍വ് അഴിച്ച് പരിശോധന നടത്തും. ഇന്നലെ രാവിലെയോടെ ജനറേറ്ററുകളില്‍ തകരാര്‍ കണ്ടെത്തിയതോടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു.