അങ്കമാലിയില്‍ മകനെ വെടിവെച്ച ശേഷം അച്ഛന്‍ സ്വയം വെടി വെച്ച് മരിച്ചു; മകന് നിസാര പരിക്കുകള്‍

single-img
27 November 2016

gun-shot

അങ്കമാലി: അങ്കമാലി അയ്യമ്പുഴയില്‍ മകനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം അച്ഛന്‍ ആത്മഹത്യചെയ്തു. അയ്യമ്പുഴ കാവുങ്ങ വീട്ടില്‍ മാത്യു(50) ആണ് മകനെ കൊല്ലാന്‍ ശ്രമിച്ച ശേഷം ആത്മഹത്യ ചെയ്തത്. മകന് നേരെ ഇരട്ടക്കുഴല്‍ തോക്ക് ഉപയോഗിച്ച് വെടിവെച്ചശേഷം മാത്യു സ്വയം തലയിലേക്ക് വെടിഉതിര്‍ക്കുകയായിരുന്നു.

മകന്‍ വെടിയേറ്റ് മരിച്ചെന്ന് കരുതിയാണ് മാത്യു ആത്മഹത്യചെയ്തതെന്നാന് സൂചന. വെടിയേറ്റ മകന്‍ മനു(20) അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ല. ബാങ്ക് സെക്യൂരിറ്റി ജീവനക്കാരാനായ മാത്യുവിന്റെ കൈവശമുള്ള ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.