മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് പത്ത് മിനിറ്റ് നീണ്ട ഏറ്റുമുട്ടലില്‍; വ്യാജ ഏറ്റുമുട്ടലാണെന്ന പ്രചരണങ്ങള്‍ക്കെതിരെ ജില്ലാ പോലീസ് മേധാവി

single-img
26 November 2016

ajitha-kuppu-devaraj

നിലമ്പൂര്‍ വനമേഖലയില്‍ കഴിഞ്ഞ ദിവസം മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലാണെന്ന പ്രചാരണങ്ങള്‍ക്കെതിരെ ജില്ലാ പോലീസ് മേധാവി രംഗത്ത്. കരുളായിയില്‍ വ്യാജഏറ്റുമുട്ടലല്ലെന്നാണ് മലപ്പുറം എസ്പി ദേബേഷ് കുമാര്‍ ബഹ്‌റ അവകാശപ്പെടുന്നത്.

പതിവ് പട്രോളിംഗിന്റെ ഭാഗമായി എത്തിയ പോലീസ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പ്രത്യാക്രമണം നടത്തിയ പോലീസ് പത്ത് മിനിറ്റ് നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സംഘത്തെ കീഴ്‌പ്പെടുത്തിയത്. അതേസമയം കൊല്ലപ്പെട്ട കുപ്പുദേവരാജിന്റെയും അജിതയുടെയും മൃതദേഹങ്ങള്‍ ഉടനെ നാട്ടിലേക്ക് കൊണ്ടുപോകേണ്ടതില്ലെന്ന് ബന്ധുക്കള്‍ തീരുമാനിച്ചു. കുപ്പുദേവരാജിന്റെ സഹോദരന്‍ വ്യാജഏറ്റുമുട്ടല്‍ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് ഇത്.

റീ പോസ്റ്റുമോര്‍ട്ടം ആവശ്യമായി വന്നാലുള്ള നടപടി ക്രമങ്ങള്‍ ഒഴിവാക്കാനാണ് സംസ്‌കാരം മാറ്റിവയ്ക്കുന്നത്. മൃതഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിക്കും.