ആന്‍ഫ്രാങ്കിന്റെ കവിതയുടെ കയ്യെഴുത്തുപ്രതിക്ക് ഒരു കോടി രൂപ; ലേലത്തില്‍ പോയത് ആന്‍ ഫ്രാങ്കിന്റെ ഒപ്പോട് കൂടിയ കവിത

single-img
26 November 2016

annefrankpicepa
ആംസ്റ്റര്‍ഡാം: ആന്‍ ഫ്രാങ്കിന്റെ കവിതയുടെ കൈയെഴുത്ത് പ്രതിക്ക് ഒരു കോടി രൂപ( 140,000 യൂറോ). 1942 മാര്‍ച്ച് 28ന് ആംസ്റ്റര്‍ഡാമില്‍ വച്ച് എഴുതിയ കവിത നേരത്തെ ബബ് ക്യൂപ്പര്‍ ലേല ഭവനില്‍ വച്ചിരുന്നു.

കഴിഞ്ഞ ദിവസം ഹാര്‍ലീമില്‍ നടന്ന ലേലത്തിലാണ് ഇത് വിറ്റത്. 1929 ല്‍ ജനിച്ച ആന്‍ലീസ് മേരി ഫ്രാങ്ക് എന്ന ജൂതപ്പെണ്‍കുട്ടി ഹിറ്റ്ലറുടെ ജൂത വേട്ടയില്‍ ഭയാനകമായ പീഡനങ്ങള്‍ അനുഭവിച്ചരില്‍ ഒരാളാണ്. അന്നത്തെ പീഡനങ്ങള്‍ വിവരിച്ച് ആന്‍ എഴുതിയ ഡയറിക്കുറിപ്പുകള്‍ ലോകപ്രശസ്തമാണ്. കറുത്ത മഷിയില്‍ കടലാസു കഷണത്തില്‍ ഡച്ചിലെഴുതിയ കവിത കാലപ്പഴക്കം കൊണ്ട് നിറംമങ്ങിയിട്ടുണ്ട്. ആന്‍ഫ്രാങ്ക് അതില്‍ ഒപ്പിട്ടുമുണ്ട്.