പ്രദര്‍ശനത്തിനെത്തിച്ച കടുവ ആറു വയസുകാരിയെ ആക്രമിച്ചു; വീഡിയോ പ്രദര്‍ശനത്തിന്റെ ഭാഗമാണെന്ന് മൃഗശാല സൂക്ഷിപ്പുകാരന്‍!

single-img
26 November 2016

 

tiger
റിയാദ്: സൗദി അറേബ്യയില്‍ പ്രദര്‍ശനത്തിനെത്തിച്ച കടുവ ആറു വയസുകാരിയെ ആക്രമിച്ചു. സൗദിയില്‍ നടന്ന ഒരു പ്രദര്‍ശനത്തിനിടെയാണ് പ്രദര്‍ശനത്തിനെത്തിച്ച കടുവ കുട്ടിയെ ആക്രമിച്ചത്. വടക്കന്‍ സൗദിയിലെ ഷക്കാക്കയിലെ മൃഗശാലയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കടുവ കുട്ടിയെ ആക്രമിക്കുന്ന ദൃശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് പരിശീലകന്‍ കഴുത്തില്‍ കയറു കെട്ടി കൊണ്ടുവന്ന കടുവയാണ് അപ്രതീക്ഷിതമായി കുട്ടിയുടെ നേരെ തിരിഞ്ഞത്. ഓടി അടുത്തെത്തിയ കുട്ടിയെ കടുവ ചാടി പിടികൂടുകയായിരുന്നു. എന്നാല്‍ കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു.

അതേസമയം, പരിക്കേറ്റ കുട്ടി പരിശീലകന്റെ മകളായിരുന്നുവെന്ന് മൃഗശാല സൂക്ഷിപ്പുകാരന്‍ തമീര്‍ അല്‍ റദ്യാന്‍ അറിയിച്ചു. കുട്ടിയെ കടുവ ആക്രമിക്കുന്ന വീഡിയോ പ്രദര്‍ശനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

https://www.youtube.com/watch?v=Og1yAFJ9qXE