ഇറാനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ മറ്റൊരു ട്രെയിന്‍ കൂട്ടിയിടിച്ച് 44 പേര്‍ മരിച്ചു; അപകടത്തില്‍ കോച്ചുകള്‍ക്ക് തീപിടിച്ചു; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും

single-img
26 November 2016

iran-train

ടെഹ്‌റാന്‍: ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇറാനില്‍ 44 പേര്‍ മരിച്ചു. നൂറിലേറെ പാര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

ടെഹ്‌റാനില്‍നിന്നും 400 കിലോമീറ്റര്‍ കിഴക്കുമാറിയുള്ള ഷാഹ്‌റൂദ് നഗരത്തിലെ കാഫ്ത് ഖാന്‍ സ്റ്റേഷനിലാണ് അപകടമുണ്ടായത്. വടക്കന്‍ ഇറാനിലെ സെമ്‌നാന്‍ പ്രവിശ്യയാണിത്. യാത്രാ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ട്രെയിനില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രെയിനിന്റെ കോച്ചുകള്‍ക്ക് തീപിടിച്ചു. അപകടത്തില്‍ നാലു കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇതില്‍ രണ്ടെണ്ണം പൂര്‍ണ്ണമായും അഗ്നിക്കിരയായെന്നാണ് റിപ്പോര്‍ട്ട്.

രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചതായും, മരണസംഖ്യ 44 ആണെന്നും സെമ്‌നാന്‍ പ്രവിശ്യാ അധികൃതര്‍ സ്ഥിരീകരിച്ചു. അപകടത്തെപ്പറ്റി സര്‍ക്കാര്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.