ആ ചരിത്രപുരുഷനും യാത്രയായി; ക്യൂബന്‍ വിപ്ലവ നായകന്‍ ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു

single-img
26 November 2016

castro

ക്യൂബന്‍ വിപ്ലവ നായകന്‍ ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു. പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണാധികാരിയുമായിരുന്ന കാസ്‌ട്രോയ്ക്ക് 90 വയസ്സായിരുന്നു. മരണ വിവരം അദ്ദേഹത്തിന്റെ സഹോദരനും ക്യൂബയുടെ ഇപ്പോഴത്തെ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോ ടെലിവിഷനിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.

ക്യൂബന്‍ സമയം രാത്രി 10.29 ഓടെ ഹവാനയിലായിരുന്നു ഫിഡല്‍ കാസ്‌ട്രോയുടെ അന്ത്യം സംഭവിച്ചത്. 1926 ഓഗസ്റ്റ് പതിമൂന്നിന് ജനിച്ച അദ്ദേഹം 1959ല്‍ ഫ്യുജെന്‍സിയോ ബാറ്റിസ്‌റ്റെയുടെ സ്വെച്ഛാധിപത്യത്തെ വിപ്ലവത്തിലൂടെ തകര്‍ത്തെറിഞ്ഞ് ക്യൂബയുടെ ഭരണാധികാരിയായി. ഏണസ്‌റ്റോ ചെഗുവേരയും കാസ്‌ട്രോയും ചേര്‍ന്നാണ് ക്യൂബന്‍ വിപ്ലവത്തിന് നേതൃത്വം നല്‍കിയത്. വിപ്ലവ വിജയത്തിന് ശേഷം ആറു തവണ ക്യൂബയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി അധികാരത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് റൗള്‍ കാസ്‌ട്രോ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.