സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം; ക്വാറി ഉടമകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് സുപ്രീം കോടതി

single-img
25 November 2016

 

supremecourt

തിരുവനന്തപുരം: ക്വാറികളുടെ ലൈസന്‍സ് പുതുക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ക്വാറി ഉടമകളുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് കോടതി പറഞ്ഞു.

പരിസ്ഥിതി അനുമതി ഇല്ലാതെ പാറമടകളുടെ പെര്‍മിറ്റ് പുതുക്കാന്‍ കഴിയില്ല. അഞ്ചു ഹെക്ടറില്‍ താഴെയുളള പാറമടകള്‍ക്കും ഈ അനുമതി വേണം. പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്ന് കേന്ദ്രവും സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ ക്വാറി ഉടമകളുടെ പെര്‍മിറ്റ് പുതുക്കാന്‍ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്.

ഇത്തരത്തില്‍ അനുമതി നിര്‍ബന്ധമാക്കിയാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. ഈ വാദത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചാണ് സുപ്രീംകോടതി രംഗത്തെത്തിയത്. എല്ലാ സംസ്ഥാനങ്ങളിലും ഇതാണ് സ്ഥിതിയെന്നും സുപ്രീംകോടതി പറഞ്ഞു.