രാഷ്ട്രീയ പാര്‍ട്ടികള്‍ പട്ടാപ്പകല്‍ മനുഷ്യന്റെ തലയറത്തു കൊന്നാല്‍ പോലീസിലു ഒന്നും ചെയ്യാന്‍ പറ്റില്ല; മാവോയിസ്റ്റുകള്‍ ചെയ്ത തെറ്റ് എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം:ജോയ് മാത്യു

single-img
25 November 2016

 

joy-mathew

തിരുവനന്തപുരം: നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. താന്‍ ഒരു മാവോയിസ്റ്റല്ലെന്നും എന്നാല്‍ നിലമ്പൂരില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ സംശയത്തോടെയാണ് കാണുന്നതെന്നും ജോയ് മാത്യു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

വെടിവെച്ചു കൊല്ലാന്‍ മാത്രം മാവോയിസ്റ്റുകള്‍ ചെയ്ത തെറ്റ് എന്താണെന്ന് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബാധ്യസ്ഥനല്ലേ എന്നും ജോയ് മാത്യു ചോദിക്കുന്നു. മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിനെ സംശയത്തോടെ കാണാന്‍ ഇടതുപക്ഷമോ വലതുപക്ഷമോ ആകേണ്ട ആവശ്യമില്ല, മനുഷ്യപക്ഷമായാല്‍ മതിയെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഏറ്റുമുട്ടലുകളെന്നത് പോലീസ് കെട്ടിച്ചക്കുന്ന വ്യാജ വാര്‍ത്തകളാണെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്.

കമ്മ്യൂണിസ്റ്റ് നേതാവ് വര്‍ഗീസിനെ വെടിവെച്ചു കൊന്നതാണെന്ന സത്യം രാമചന്ദ്രന്‍ പോലീസിന്റെ കുറ്റസമ്മതത്തിലൂടെ നമ്മള്‍ അറിഞ്ഞതാണെന്നും ജോയ് മാത്യു വ്യക്തമാക്കുന്നു. ക്വട്ടേഷന്‍ സംഘങ്ങളും, രാഷ്ട്രീയ പാര്‍ട്ടികളും, മതഭ്രാന്തന്‍മാരും പട്ടാപ്പകല്‍ മനുഷ്യരെ നടുറോഡിലിട്ട് വെട്ടിക്കൊല്ലുമ്പോള്‍ ഈ പോലീസെവിടെയാണെന്ന ചോദ്യവും ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലുണ്ട്.