ഭരണ പരിഷ്‌കാരത്തിന്റെ ഇരകള്‍ ഇനിയും; രാജ്യത്ത് നോട്ടു നിരോധിച്ചതുമൂലം ജോലി നഷ്ടമായത് നാലു ലക്ഷം പേര്‍ക്ക്

single-img
25 November 2016

india-demonetization
ന്യൂഡല്‍ഹി: രാജ്യത്ത് 500, 1000 നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതു മൂലം ജോലി നഷ്ടമായത് നാലു ലക്ഷം പേര്‍ക്കാണെന്ന് റിപ്പോര്‍ട്ടുകള്‍. നോട്ടു നിരോധനത്തിന് ശേഷം രണ്ടാഴ്ചക്കുളളിലെ കണക്കുകളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി ഈ കണക്കുകള്‍ സ്ഥിരീകരിച്ചു.

സാമ്പത്തിക തൊഴില്‍ മേഖലകളെ നോട്ടു നിരോധനം ബാധിച്ചു. ഇതുമൂലം ജ്വല്ലറികളിലെയും കടകളിലെയും ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. കച്ചവടം കുറഞ്ഞതോടെ കടയുടമകള്‍ ജോലിക്കാരെ പിരിച്ചു വിടുകയായിരുന്നു. 3.19 കോടി ആളുകള്‍ക്ക് ഇതുമൂലം വേതനം ലഭിച്ചിട്ടില്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

വസ്ത്ര വ്യാപാരമേഖലയും സ്വര്‍ണാഭരണ വിപണിയെയും സാരമായി തന്നെ നോട്ടു നിരോധിക്കല്‍ ബാധിച്ചിരുന്നു. അതേ സമയം ആഗോളതലത്തില്‍ നോട്ടു നിരോധനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറക്കുമെന്നും വിലയിരുത്തലുകള്‍ ഉണ്ട്. രാജ്യത്തെ ഫാക്ടറി ഉല്‍പാദനം പകുതിയായി കുറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടി കാണിക്കുന്നു.

ബാങ്കു അക്കൗണ്ടുകള്‍ വഴി ശമ്പളം സ്വീകരിക്കാന്‍ തൊഴിലാളികല്‍ വിസമ്മതിക്കുന്നതാണ് ഇതിന്റെ ആദ്യ കാരണം. ഇങ്ങനെ കിട്ടുന്ന തുക പ്രതിവര്‍ഷം 50,000 മുകളില്‍ വന്നാല്‍ സര്‍ക്കാര്‍ ആനൂകുല്യങ്ങള്‍ നഷ്ടമാകുമെന്ന ആശങ്ക ഇക്കൂട്ടര്‍ക്കുണ്ട്. ആഴ്ചയില്‍ ബാങ്കില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 50,000മായി കുറച്ചതിനാല്‍ അത്യാവശ്യം വേണ്ട സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നില്ലെന്നാണ് ഉടമകളും പറയുന്നത്.