പഴയ നോട്ടുകള്‍ ഇനി വെറും കടലാസു കഷണങ്ങള്‍; ഇന്ന് മുതല്‍ പഴയ ആയിരം, അഞ്ഞൂറ് നോട്ടുകള്‍ ബാങ്കില്‍ മാറ്റിക്കിട്ടില്ല

single-img
25 November 2016

note-500-reu
ന്യൂഡല്‍ഹി: ബാങ്കുകളും പോസ്റ്റോഫീസുകളും വഴി ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും പഴയനോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യം അവസാനിപ്പിച്ചു. വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ ഈ സൗകര്യം ഇല്ലാതായി.

എന്നാല്‍ ഈ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാം. ചില ഉപഭോക്തൃസേവനങ്ങള്‍ക്ക് പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്ന ഇളവ് ഡിസംബര്‍ 15 വരെ നീട്ടിയിട്ടുണ്ട്. എന്നാല്‍ ഈ സേവനങ്ങള്‍ക്ക് ആയിരം രൂപയുടെ നോട്ടുകള്‍ ഉപയോഗിക്കാനാവില്ല.

500 രൂപ നോട്ടുകള്‍ മാത്രമായിരിക്കും ഇനിമുതല്‍ സ്വീകരിക്കുക. നോട്ടുപിന്‍വലിക്കലിനെത്തുടര്‍ന്ന് പണമിടപാടുകളിലുണ്ടായിട്ടുള്ള പ്രതിസന്ധി നേരിടാനാണ് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചത്. വ്യാഴാഴ്ച വൈകിട്ടുചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് ഈ തീരുമാനങ്ങളെടുത്തത്. നിലവിലുള്ള ഇളവുകള്‍ക്ക് പുറമെയാണ് പുതിയനിര്‍ദേശങ്ങള്‍.