സഹകരണ പ്രതിസന്ധി:തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍.

single-img
24 November 2016

harthal-1തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താലിന് എല്‍.ഡി.എഫ്. ആഹ്വാനംചെയ്തു.

അന്നേദിവസം കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കാനും റെയില്‍-റോഡ് ഗതാഗതം തടയാനും കടകള്‍ അടച്ചിടാനും സാധ്യമായിടങ്ങളില്‍ ഹര്‍ത്താല്‍ നടത്താനും കഴിഞ്ഞ ദിവസം സിപിഐഎം പൊളിറ്റ് ബ്യൂറോയുടെ ആഹ്വാനം ചെയ്തിരുന്നു. ഹര്‍ത്താലിന് ആഹ്വാനംചെയ്തെങ്കിലും പ്രക്ഷോഭം ഏതുതരത്തില്‍ വേണമെന്നത് അതത് സംസ്ഥാനകമ്മിറ്റികള്‍ക്ക് തീരുമാനിക്കാമെന്നുമായിരുന്നു പൊളിറ്റ് ബ്യൂറോ അറിയിച്ചത്.

ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു.

കേന്ദ്രസര്‍ക്കാരിനെതിരെ സിപിഐഎം. ബഹുജനപ്രക്ഷോഭം ശക്തമാക്കുകയാണ്. ഡിസംബര്‍ 30 വരെ പഴയനോട്ടുകള്‍ ഉപയോഗിക്കാന്‍ അവകാശം നല്‍കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. വ്യാഴാഴ്ച മുതല്‍ 30 വരെ ദേശവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ആറു ഇടതുപാര്‍ട്ടികള്‍ യോഗംചേര്‍ന്ന് തീരുമാനിച്ചിരുന്നു