അഞ്ചല്‍ രാമഭദ്രന്‍ കൊലപാതകം സിപിഎം നേതൃത്വത്തിന്റെ അറിവോടെ:പ്രതിയുടെ മൊഴി സിബിഐക്ക്

single-img
24 November 2016

ramabadran
കൊല്ലത്തെ ഐഎന്‍ടിയുസി നേതാവ് അഞ്ചല്‍ രാമഭദ്രനെ കൊന്നത് സിപിഐഎമ്മിന്റെ അറിവോടെയെന്നു പ്രതി സി.ബി.ഐയ്ക്ക് മൊഴി നല്‍കി. രാമഭദ്രനെ കൊലപ്പെടുത്തുമെന്ന് സിപിഎം ജില്ലാ കമ്മിറ്റിയംഗം ബാബു പണിക്കർക്കും പാർട്ടിയുടെ അഞ്ചൽ ഏരിയ സെക്രട്ടറി പി.എസ്.സുമനും അറിയാമായിരുന്നുവെന്നാണ് മൊഴി. കൊലക്കേസിൽ കഴിഞ്ഞദിവസം അറസ്റ്റിയായ പ്രതികളിലൊരാളാണ് നിർണായകമായ ഈ മൊഴി നൽകിയത്.

കേസില്‍ റിമാന്‍ഡിലായ മൂന്ന് സിപിഐഎം നേതാക്കളുടെ ജാമ്യാപേക്ഷയില്‍ സിബിഐ പ്രത്യേകകോടതി ഇന്ന് വിധിപറയും. മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മയുടെ സ്റ്റാഫ് അംഗം മാക്‌സണ്‍, ജില്ലാ കമ്മിറ്റി അംഗം കെ. ബാബു പണിക്കര്‍,ഡിവൈഎഫ്‌ഐ നേതാവ് റിയാസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് വഞ്ചിയൂര്‍ കോടതി പരിഗണിക്കുന്നത്.