മലനാടിന്റെ മണിയാശാനെ ഏറെ ആരാധിച്ചിരുന്നെന്ന് വെള്ളാപ്പള്ളി നടേശന്‍;ഉള്ളിന്റെയുള്ളില്‍ താന്‍ ഒരു ഈഴവനാണെന്ന് എം.എം മണി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് വെള്ളാപ്പള്ളി

single-img
24 November 2016

mm-mani-1
നിയുക്ത വൈദ്യുതി മന്ത്രി എം.എം. മണിയെ പുകഴ്ത്തി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.ഹൈറേഞ്ചുകാരുടെ മണിയാശാന്‍ കേരളത്തിന്റെ പൊതുസ്വത്തായി തീര്‍ന്നതില്‍ അഭിമാനമുണ്ടെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു‍. കരുത്തനും മിടുക്കനുമാണ് എംഎം മണിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഉള്ളിന്റെയുള്ളില്‍ താന്‍ ഒരു ഈഴവനാണെന്ന് എം.എം മണി തന്നോട് പറഞ്ഞിട്ടുണ്ടെന്നും വെള്ളാപ്പള്ളി സൂചിപ്പിച്ചു. തന്നെ ചീത്ത പറഞ്ഞാല്‍ കുറച്ച് വോട്ട് കിട്ടുമെന്ന് കരുതി എംഎം മണി അടവുനയമെടുത്തതാണ്. പക്ഷെ അന്ന് അദ്ദേഹത്തിന് വേണ്ടി പള്ളിമണിയടിച്ചവര്‍ കൈവിട്ടു. അങ്ങനെയുണ്ടായില്ലായിരുന്നെങ്കില്‍ കുറച്ചുകൂടി ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ മണി ജയിച്ചേനെ- വെള്ളാപ്പള്ളി പറഞ്ഞു.

എംഎം മണി സ്വന്തം ഭാഷയില്‍ ചീത്ത പറഞ്ഞപ്പോള്‍ തന്റെതായ ഭാഷയില്‍ അതിന് മറുപടി പറഞ്ഞുവെന്നേയുള്ളുവെന്നും അതല്ലാതെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നും വെള്ളാപ്പള്ളി സൂചിപ്പിച്ചു. താന്‍ മണിയാശാന്റെ ആരാധകനായിരുന്നുവെന്നും വെള്ളാപ്പള്ളി വെളിപ്പെടുത്തി. പിണറായി വിജയന്‍ ഒന്നും കാണാതെ എം.എം മണിയെ മന്ത്രിയാക്കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഇടുക്കിയില്‍ പ്രചാരണത്തിനായി എത്തിയ വെള്ളാപ്പള്ളി നടേശന്‍, എംഎം മണിയെ കരിങ്കുരങ്ങെന്നും കരിംഭൂതമെന്നും വിളിച്ച് അധിക്ഷേപിച്ചത് വിവാദമായിരുന്നു.