നിലമ്പൂർ വനമേഖലയിൽ വെടിവയ്പ്പ്; മൂന്ന് മവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

single-img
24 November 2016

frst-op_0_0_0

നിലമ്പൂരിനടുത്ത് പൊലീസും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സ്ത്രീ അടക്കം മൂന്നു മാവോവാദികള്‍ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരാൾ മാവോയിസ്റ്റ് നേതാക്കളിലെ പ്രമുഖനാണെന്നും റിപ്പോർട്ടുണ്ട്. ഒരാളുടെ മരണം മാത്രമാണ് പോലീസ് സ്‌ഥിരീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 ഓടെയാണ് വനത്തിൽ ഏറ്റുമുട്ടലുണ്ടായത്.

മേഖലയിലേക്കു കൂടുതല്‍ പൊലീസ് സംഘം പുറപ്പെട്ടു. പൊലീസിന്റെ പതിവ് പട്രോളിങ്ങിനിടെ മാവോവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.ഒരു സംഘം പൊലീസുകാര്‍ കാടിനകത്തേക്കു കയറിയിട്ടുണ്ട്. 11 പേരാണ് മാവോയിസ്റ്റ് സംഘത്തിലുള്ളതെന്നാണ് പോലീസും വനംവകുപ്പും നൽകുന്ന വിശദീകരണം. വനത്തിന് മൂന്ന് കിലോമീറ്റർ ഉള്ളിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.

ഇതിന് മുമ്പ് രണ്ടു തവണ നിലമ്പൂര്‍ വനമേഖലയില്‍ പോലീസും മാവോവാദികളും തമ്മില്‍ വെടിവെപ്പ് ഉണ്ടായിട്ടുണ്ട്. ഈവര്‍ഷം സപ്തംബറിലും ഫിബ്രവരിയിലുമായിരുന്നു അത്.