രാജ്യത്തോടുള്ള അവരുടെ അര്‍പ്പണം സത്യസന്ധമാണ്, വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് വൃക്ക നല്‍കാന്‍ തയാറായി മുന്‍ മന്ത്രിയുടെ ഭാര്യ

single-img
24 November 2016

sushama
മഥുര: വൃക്ക സ്തംഭനത്തെത്തുടര്‍ന്ന് എയിംസില്‍ ചികിത്സയില്‍ കഴിയുന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് വൃക്ക നല്കാന്‍ തയാറായി ഉത്തര്‍പ്രദേശിലെ മുന്‍ മന്ത്രിയുടെ ഭാര്യയും രംഗത്ത്. ബിജെപി നേതാവും മുന്‍മന്ത്രിയുമായിരുന്ന രവികാന്ത് ഗാര്‍ഗിന്റെ ഭാര്യ മീര ഗാര്‍ഗാണ് വൃക്ക വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.

രാജ്യത്തോടുള്ള സുഷമയുടെ സത്യസന്ധതയും സമര്‍പ്പണവും മാതൃകയാണ്. എന്റെ വൃക്ക അവര്‍ക്ക് നല്‍കാന്‍ അനുയോജ്യമായാല്‍ അത് ഒരു വലിയ ആശ്വാസമാകുമെന്നും മീര ഗാര്‍ഗ് പറഞ്ഞു. ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിസിന് വിധേയമാകുകയാണ് സുഷമ.നവംബര്‍ 16ന് ആണ് വൃക്ക തകരാറിലായതിനെ തുടര്‍ന്ന് സുഷമയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിസിന് വിധേയമാകുകയാണ് സുഷമ.