രാജഗോപാലന്റെ തലക്ക് സുഖമില്ലെന്നും,കള്ളപ്പണം മറക്കാനാണ് മോഹന്‍ലാല്‍ മോദിയെ പിന്തുണയ്ക്കുന്നതെന്നും എം.എം.മണി

single-img
23 November 2016

mm-mani
തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനും രാജഗോപാലനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം.മണി രംഗത്ത്. കള്ളപ്പണം മറയ്ക്കാനുള്ളതുകൊണ്ടാണ് നടന്‍ മോഹന്‍ലാല്‍ കേന്ദ്ര സര്‍ക്കാരിനെയും നരേന്ദ്ര മോദിയെയും പിന്തുണക്കുന്നതെന്നായിരുന്നു മണിയുടെ വിമര്‍ശനം. മദ്യശാലയില്‍ ക്യു നില്‍ക്കുന്ന ജനങ്ങള്‍ക്ക് പണത്തിന് ക്യു നിന്നാലെന്താണ് പ്രശ്‌നമെന്നായിരുന്നു നോട്ട് നിരോധനത്തെ സംബന്ധിച്ച മോഹന്‍ ലാലിന്റ ബ്ലോഗ്.

ബിജെപിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഒ. രാജഗോപാലിനെ പരിഹസിച്ചും മണി രംഗത്തുവന്നു. കേരള ജനതക്കു പറ്റിയ വിഡ്ഢിത്തമാണ് രാജഗോപാലിന് എംഎല്‍എ സ്ഥാനം ലഭിക്കാന്‍ കാരണം. അദ്ദേഹത്തിന്റെ തലക്ക് സുഖമില്ലെന്നാണ് തോന്നുന്നതെന്നും എം.എം.മണി പറഞ്ഞു.