മലപ്പുറം കളക്ടര്‍ ഷൈന മോളെ ജലവിഭവ വകുപ്പിലേക്ക മാറ്റി,അമിത് മീണയെ മലപ്പുറം കലക്ടറായി നിയമിച്ചു

single-img
23 November 2016
shainamol-ias

മലപ്പുറം: മലപ്പുറം ജില്ലാ കലക്ടര്‍ ഷൈന മോളെ ജലവിഭവ വകുപ്പിലേക്ക് മാറ്റി.പകരം അമിത് മീണ ഐഎഎസിനെ മലപ്പുറം ജില്ലാ കലക്ടറായി നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ മൂന്ന് കോര്‍പ്പറേഷനുകളിലെ സെക്രട്ടറിമാരായി ഐഎസുകാരെ നിയമിക്കാനും യോഗത്തില്‍ തീരുമാനമായി. നരസിംഹുഗാരി ടിഎല്‍ റെഡ്ഡി(തിരുവനന്തപുരം),ഹരിത വി. കുമാര്‍ (കൊച്ചി), ജോഷി മൃണ്മയി ശശാങ്ക് (കോഴിക്കോട്) എന്നിവരെയാണ് സെക്രട്ടറിമാരായി നിയമിച്ചത്.

കൊല്ലം കലക്ടറായിരുന്ന ഷൈന മോളെ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് മലപ്പുറത്തേക്കു മാറ്റിയത്. എംഎല്‍എമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ക്കു വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നു കലക്ടര്‍ക്കെതിരേ പരാതി ലഭിച്ച സാഹചര്യത്തിലാണു മാറ്റാന്‍ തീരുമാനിച്ചത്.
പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ കരിമരുന്ന് ദുരന്തവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പെട്ട് സര്‍ക്കാറിന്റെ വിമര്‍ഷനത്തിന് വിധേയമായവരാണ് ഷൈന മോള്‍.

ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പദ്ധതി പ്രദേശം വ്യവസായ മേഖലയാക്കിയുള്ള വിജ്ഞാപനം, കെജിഎസ് ഗ്രൂപ്പിന് നല്‍കിയ എന്‍ഒസി, ഓഹരിപങ്കാളിത്ത കരാര്‍ എന്നിവ റദ്ദാക്കി.