തെന്നിന്ത്യന്‍ താരങ്ങളായ തൃഷയുടേയും ഹന്‍സികയുടേയും ഫോണ്‍ അജ്ഞാതർ ഹാക്ക് ചെയ്തു; ചിത്രങ്ങളും സ്വകാര്യവിവരങ്ങളും നഷ്ടമായി

single-img
23 November 2016

1381143885_5616-trisha-9-iphone-hd-wallpaper_340x510

നടിമാരായ തൃഷയുടേയും ഹന്‍സികയുടേയും മൊബൈല്‍ ഫോണുകൾ ഹാക്കിങ്ങിന് ഇരയായി. ഹാക്ക് ചെയ്ത ഫോണുകളിലെ കോണ്‍ടാക്സ്, ചിത്രങ്ങള്‍, വീഡിയോ ഇവയെല്ലാം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തൃഷ തന്നെയാണ് .തന്റെ ഫോണ്‍ ഹാക്ക് ചെയ്ത വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.തന്റെ നമ്പര്‍ കൈവശമുള്ള എല്ലാവരും വാട്സ് ആപ്പിലൂടെ പേരും വിവരങ്ങളും അയച്ചു തരണമെന്നും ഏതോ പണിയൊന്നുമില്ലാത്ത ഒരുവന്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്തെന്നും തൃഷ ട്വിറ്ററില്‍ കുറിച്ചു.തൃഷയാണ് ഇതു സംബന്ധിച്ച വിവരം ആദ്യമായി ട്വീറ്റ് ചെയ്തത്്.ഈ ട്വീറ്റിന് മറുപടിയായി ഹന്‍സികയും തന്റെ ഫോണ്‍ ഹാക്ക് ചെയ്തതായി അറിയിക്കുകയായിരുന്നു.