വടക്കാഞ്ചേരി പീഡനക്കേസിന് തെളിവില്ലെന്ന് പൊലീസ്

single-img
23 November 2016

vadakkancheri-rape-case
സിപിഎം കൗണ്‍സിലര്‍ ആരോപണ വിധേയനായ വടക്കാഞ്ചേരി പീഡനക്കേസിന് തെളിവില്ലെന്ന് പോലീസ്. പീഡനം നടന്നെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
രണ്ടു വര്‍ഷം മുമ്പാണ് പീഡനം നടന്നത്. അടുത്തിടെ പത്രസമ്മേളനം നടത്തിയാണ് പീഡനത്തിന് ഇരയായ യുവതിയും ഭര്‍ത്താവും പീഡനവിവരം പുറത്തുവിട്ടത്.കേസ് ലോക്കല്‍ പൊലീസ് ശരിയായ രീതിയില്‍ അന്വേഷിച്ചില്ലെന്നായിരുന്നു ഇവരുടെ ആരോപണം. തുടര്‍ന്ന് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.ആരോപണം ഉയര്‍ന്ന് 20 ദിവസം അന്വേഷണം നടത്തിയിട്ടും തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

വടക്കാഞ്ചേരി സി.പി.ഐ.എം കൗണ്‍സിലര്‍ ജയന്തൻ ഉള്‍പ്പെടെയുള്ളവരാണു കേസിൽ പ്രതികളാണ്.