നോട്ട് പിന്‍വലിച്ചതിനെതിരെ പാര്‍ലമെന്റിലെ ഗാന്ധിപ്രതിമക്ക്​ മുന്നില്‍ പ്രതിപക്ഷ എം.പിമാരുടെ ധര്‍ണ.;നോട്ട് അസാധുവാക്കുമെന്ന വിവരം മോദി സുഹൃത്തുക്കള്‍ക്ക് ചോര്‍ത്തി: രാഹുല്‍

single-img
23 November 2016

522063-opposition

നോട്ട് പിന്‍വലിച്ചതിനെതിരെ പാര്‍ലമെന്റിലെ ഗാന്ധിപ്രതിമക്ക് മുന്നില്‍ എം.പിമാരുടെ ധര്‍ണ. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കം 200 ഒാളം പ്രതിപക്ഷ എം.പിമാരാണ്‘ഒറ്റവരി’ ധർണയിൽ പെങ്കടുത്തത്.രാജ്യം വരിനിൽക്കുന്നതു നോലെ തങ്ങളും ഒറ്റവരിയിൽ നിന്ന് പ്രതിഷേധിക്കുകയാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. നോട്ട് പിൻവലിക്കൽ വിഷയത്തിൽ പ്രധാനമന്ത്രി സഭയിൽ നേരിെട്ടത്തി വിശദീകരണം നൽകണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ എല്ലാ പ്രതിപക്ഷ എംപിമാരും ധര്‍ണയില്‍ പങ്കെടുത്തു. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നില്‍ അഴിമതിയുണ്ടെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ആരോപിച്ചു. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളോട് ഇക്കാര്യം രഹസ്യമായി അറിയിച്ചിരുന്നു. അതിനാലാണ് ജോയന്റ് പാര്‍ലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും രാഹുല്‍ പറഞ്ഞു.എന്നാല്‍ ഇതിനോട് അനുകൂല സമീപനം ഭരണപക്ഷം ഇതുവരെ സ്വീകരിച്ചിച്ചില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം നടത്തിവരികയാണ്. തുടര്‍ച്ചയായി സഭ സ്തംഭിക്കുന്ന അവസ്ഥയാണുള്ളത്.

അതേസമയം, നോട്ട് അസാധുവാക്കലിനെതിരെ ജന്തർമന്ദിറിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിൽ ജെ.ഡി.യു അധ്യക്ഷൻ ശരത് യാദവ് പെങ്കടുത്തു.