പരീക്ഷാ ഫീസടക്കാനുള്ള പണം പിന്‍വലിക്കാന്‍ സാധിച്ചില്ല; വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

single-img
23 November 2016

suicide-istock-650_650x400_71468999138

പരീക്ഷയുടെ ഫീസടക്കാന്‍ പണം പിന്‍വലിക്കാന്‍ സാധിക്കാത്തതിനാല്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ബി.എസ്.സി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ സുരേഷ്(18) ആണ് ആത്മഹത്യ ചെയ്തത്.ഉത്തര്‍പ്രദേശിലെ ബാണ്ഡയിലാണ് സംഭവം.
നോട്ട് നിരോധനത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസമായി പണം പിന്‍വലിക്കാൻ സുരേഷിനു കഴിഞ്ഞിരുന്നില്ല. ഇന്നലെയും പണം ലഭിക്കാതെ വന്നതോടെ വീട്ടിലെത്തിയ സുരേഷ് ജീവനൊടുക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ബാണ്ഡയിൽ പണം നല്‍കാന്‍ കഴിയാതെ മൂന്ന് വയസുകാരി ചികിത്സ കിട്ടാതെ മരിച്ചിരുന്നു.