എന്റെ ശരണം വിളിയില്‍ നാടിനും നന്മ കിട്ടട്ടെ, ഇരുമുടികെട്ടും താങ്ങി.. അയ്യപ്പനെ കാണാന്‍ 608 നെയ്ത്തേങ്ങകളുമായി ഇക്കൊല്ലവും സോമാനാചാരിയെത്തി.

single-img
23 November 2016

image-14
ശബരിമല: 608 നെയ്ത്തേങ്ങകളുമായി ഇക്കൊല്ലവും നീണ്ടൂര്‍ വെള്ളാപ്പള്ളില്‍ സോമനാചാരി മലകയറി.36 കിലോഗ്രാം നെയ്യും, 130 കിലോഗ്രാം നാളികേരവുമടങ്ങുന്ന ചുമട് ഒറ്റയ്ക്കെടുത്താണ് 53 വയസ്സുകാരനായ സോമനാചാരി അഞ്ചാം വര്‍ഷവും സന്നിധാനത്ത് എത്തുന്നത്. ചൊവാഴ്ച ഉച്ചയ്ക്ക് രണ്ടിന് പമ്പയില്‍ നിന്ന് മലകയറ്റം തുടങ്ങിയ സോമനാചാരി, രാത്രി എട്ടു മണിയോടെ സന്നിധാനത്ത് എത്തുകയായിരുന്നു. തളര്‍ച്ച തോന്നിയപ്പോഴൊക്കെ വഴിയില്‍ വിശ്രമിച്ച സോമനാചാരി സാവധാനമാണ് മല കയറിയത്.
അയ്യപ്പസന്നിദിയിലേക്ക നഗ്നപാദനായി കല്ലും മുള്ളും ചവിട്ടിയാണ് സോമനാചാരി എല്ലാ വര്‍ഷവും മല കയറുന്നത്. സോമനാചാരിയെ സഹായിക്കാന്‍ മകന്‍ പ്രസാദും, അയല്‍വാസികളായ ഏതാനും ചെറുപ്പക്കാരും ഒപ്പമുണ്ടായിരുന്നു. കോട്ടയം നീണ്ടൂര്‍ സ്വദേശിയാണ് സോമനാചാരി. നേരത്തെ ചുമട്ട് തൊഴിലാളിയായിരുന്നു സോമനാചാരി.എന്നാല്‍ ഇപ്പോള്‍ ചെറിയ തോതില്‍ കൃഷിയും ജനവാസ മേഖലയില്‍ എത്തുന്ന പാമ്പുകളെ പിടികൂടലുമൊക്കെയായി സോമനാചാരി കഴിയുകയാണ്.

വീടിനടുത്തെ നീണ്ടൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭക്തര്‍ നല്‍കുന്ന ചെറിയ തുകകള്‍ സമാഹരിച്ചാണ് ശബരിമല ദര്‍ശനത്തിന് സോമനാചാരി പണം കണ്ടെത്തുന്നത്ഇശ്വരാനുഗ്രഹത്തിന്റെ അംശം നല്ലവരായ നാട്ടുകാര്‍ക്ക് കൂടി കിട്ടാനാണ് താന്‍ മല ചവിട്ടുന്നതെന്ന് സോമനാചാരി പറയുന്നു.പാമ്പുപിടിത്തക്കാരനായ സോമനാചാരിക്ക് വനംവകുപ്പിന്റെ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

ഭക്തിയുടെയും അര്‍പ്പണബോധത്തിന്റെയും വേറിട്ട മുഖമാണ് സോമനാചാരി.ശബരിമല അയ്യപ്പനെ കാണുമ്പോള്‍ ശാരീരിക അവശതകളൊക്കെ മറക്കും എന്നാണ് സോമനാചാരി പറയുന്നത്.