നോട്ട് നിരോധനവും തുടര്‍ന്നുള്ള നിയന്ത്രണങ്ങളും ജനങ്ങളെ പിഴിയുന്നതിന് തുല്യം; ബി.ജെ.പി.സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടി

single-img
23 November 2016

 

supreme_court

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പട്ട് രാജ്യത്തിന്റെ വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്.

കേന്ദ്രത്തിന്റെ ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസുകള്‍ എല്ലാം ഒരു കോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കോടതി വെള്ളിയാഴ്ച പരിഗണിക്കും. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ കേന്ദ്രത്തിനെതിരെ സുപ്രീം കോടതി രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. നോട്ട് നിരോധനവും തുടര്‍ന്നുള്ള നിയന്ത്രണങ്ങളും ജനങ്ങളെ പിഴിയുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും തെരുവുകളില്‍ കലാപങ്ങള്‍ കാണേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

നോട്ട് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ ഹര്‍ജി നിലനില്‍ക്കുന്നുണ്ട്.