മലനാടിന്റെ മണിയാശാന്‍ മന്ത്രിയായി;എം.എം.മണി മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്തു.

single-img
22 November 2016

cx3j9e0ukaa4l4dതിരുവനന്തപുരം: എംഎം മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.വൈദ്യുതി മന്ത്രിയായാണ് മണി മന്ത്രിസഭയിലെത്തുന്നത്. രാജ് ഭവന്‍ വളപ്പില്‍ നടന്ന ചടങ്ങില്‍ മണിയ്ക്ക് ഗവര്‍ണര്‍ പി സദാശിവമാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുതിര്‍ന്ന സിപിഎം നേതാക്കളും മുഖ്യമന്ത്രി പിണറായി ഉള്‍പ്പെടെയുള്ള മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. മണിയുടെ കുടുംബവും നാട്ടുകാരും സത്യപ്രതിജ്ഞ ചടങ്ങിനു സാക്ഷികളായിരുന്നു

ജയരാജന്‍ കൈകാര്യം ചെയ്തിരുന്ന വ്യവസായം, കായികം എന്നീ വകുപ്പുകള്‍ മന്ത്രി എസി മൊയ്തീന് നല്‍കും. മൊയ്തീന്‍ കൈകാര്യം ചെയ്തിരുന്ന സഹകരണം,ടൂറിസം വകുപ്പുകള്‍ കടകംപള്ളി സുരേന്ദ്രനും വൈദ്യുതി വകുപ്പ് എംഎം മണിക്കുമാണ് ലഭിക്കുക.ബന്ധു നിയമന വിവാദത്തെതുടര്‍ന്ന് ഇപി ജയരാജന്‍ രാജിവെച്ചതാണ് എംഎം മണിക്ക് മന്ത്രി പദത്തിലേക്കുള്ള വഴി തുറന്നത്. 1966ല്‍ തന്റെ 22-ാം വയസിലാണ് മണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. പിന്നീട് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.പിണറായി മന്ത്രി സഭ അധികാരമേറ്റ് ആറ് മാസത്തിനിടെയാണ് മന്ത്രിസഭ അഴിച്ചുപണിക്ക് വിധേയമാക്കിയിരിക്കുന്നത്.

സഹകരണ ബാങ്ക് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലും എം.എം മണിയുടെ സത്യപ്രതിജ്ഞ ചടങ്ങിലും ഇ.പി ജയരാജന്‍ പങ്കെടുത്തില്ല.ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലും പുറത്തും വിമര്‍ശനങ്ങളേറ്റ് വാങ്ങിയതിനെ തുടര്‍ന്നാണ് ജയരാജന്‍ ഇത്തരത്തിലുള്ള തീരുമാനങ്ങളെടുത്തത്. മാധ്യമങ്ങള്‍ക്ക് ആക്രമിക്കാന്‍ ഇനി താനുണ്ടാവില്ലെന്നാണ് ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞത്.